കൊച്ചി. പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് കേരളം സന്ദര്‍ശിക്കും. കേരളത്തിന്റെ വികസനത്തിന് കരുത്ത് പകരുന്ന നിരവധി പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ കേരളം കാത്തിരിക്കുന്ന പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന് വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്. കേരളം മാത്രമാണ് വന്ദേഭാരത് ഇല്ലാത്ത ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം.
പ്രധാനമന്ത്രിക്കൊപ്പം റെയില്‍ വേ മന്ത്രിയും കേരളത്തില്‍ എത്തുമെന്നാണ് വിവരം. അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് റെയില്‍ വേ ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ തിരക്കിച്ച തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. നിലവില്‍ വന്ദേഭാരത് സര്‍വ്വീസ് ആരംഭിക്കുവാന്‍ കഴിയുന്ന സംവിധാനങ്ങള്‍ കേരളത്തില്‍ ഇല്ലെങ്കിലും കഴിഞ്ഞ കുറച്ച് മാസമായി വന്ദേഭാരത് സര്‍വ്വീസിനായിട്ടുള്ള തയ്യാറെടുപ്പുകള്‍ കേരളത്തില്‍ നടക്കുന്നുണ്ട്.
വളവുകള്‍ നിവര്‍ത്തല്‍, കല്‍വര്‍ട്ടുകള്‍ ബലപ്പെടുത്തല്‍ അറ്റകുറ്റപ്പണികള്‍ എന്നിവയാണ് നടത്തുന്നത്. വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിലെക്ക് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകല്‍ അടുത്ത മാസം മുതല്‍ പരീക്ഷണ ഓട്ടം നടത്തുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് ഒരു വ്യക്തത പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
25 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന അങ്കമാലി എരുമേലി ശബരി റെയിലാണ് കേരളം പ്രതീക്ഷിക്കുന്ന മറ്റൊരു പദ്ധതി. ഇതിനായി കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 100 കോടി രൂപ നീക്കി വെച്ചിരുന്നു. 2015ല്‍ കടുത്ത എതിര്‍പ്പുകളെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഗുരുവായൂര്‍ കുറ്റിപ്പുറം റെയില്‍ വേ ലൈനാണ് പ്രതീക്ഷിക്കുന്ന മറ്റൊരു പദ്ധതി. കേരളത്തിന് താല്പര്യമുള്ളപദ്ധതികളെക്കുറിച്ച് ബി ജെ പിയുടെ കേന്ദ്ര നേതൃത്വം വിശദമായ പരിശോധനകള്‍ നടത്തുന്നുണ്ട്.