തിരുവനന്തപുരം. റോഡില്‍ നടക്കുന്ന നിയമലഘനങ്ങള്‍ കണ്ടെത്തുവാന്‍ സംസ്ഥാനത്ത് സ്ഥാപിച്ച 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ക്യാമറകള്‍ ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. വാഹനം തടയാതെ നിയമലംഘനങ്ങള്‍ കണ്ടെത്തുവനാണ് സംസ്ഥാനത്ത് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എ ഐ ക്യാമറകളുടെ പ്രവര്‍ത്തന ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം ചുറ്റുന്ന സര്‍ക്കാരിന് എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പിഴ ഇനത്തില്‍ കൂടുതല്‍ പണം ലഭിക്കുമെന്നാണ് കണക്കൂട്ടല്‍.
ദേശീയ സംസ്ഥാന പാതകളില്‍ അടക്കം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്ഥാപിച്ചിരിക്കുന്നവയില്‍ 675 ക്യാമറകള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, അപകടം ഉണ്ടാക്കിയ ശേഷം മുങ്ങുന്ന വാഹനങ്ങള്‍, ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര എന്നിവയ്ക്ക് പിഴ ഈടാക്കുവനാണ്. കൂടാതെ മഞ്ഞ വര മുറിച്ചുകടക്കല്‍, വളവുകളില്‍ വരകള്‍ ലംഘിച്ചുള്ള ഓവര്‍ടേക്കിംഗ് എന്നിവയും ക്യാമറകള്‍ കണ്ടെത്തും. ക്യാമറയില്‍ പതിയുന്ന നിയമ ലംഘനം വാഹന ഉടമയുടെ ഫോണിലേക്ക് അപ്പോള്‍ തന്നെ േെസജായി അയയ്ക്കും.
റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സേഫ് കേരളയുടെ ഭാഗമാണിത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധനകള്‍ ശക്തിപ്പെടുത്തു. അതേസമയം ജനങ്ങൾക്ക് നിയമലംഘനം കുറയ്ക്കുന്നതിനുള്ള ഒരു ബോധവത്കരണം നടത്താതെയാണ് ക്യാമറകൾ പ്രവർത്തനം ആരംഭിക്കുന്നത്. അതേസമയം റോഡുകളുടെ നിലവാരം ഉയര്‍ത്തുവാനും വാഹനപ്പെരുപ്പം കൂടുന്നതിന് അനുസരിച്ച് റോഡിന് വീതി കൂട്ടുവാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
റോഡികില്‍ മഞ്ഞയും വെള്ളയും കലര്‍ന്ന തരത്തില്‍ നിരവധി വരകള്‍ ഇട്ടിട്ടുണ്ടെങ്കിലും ഇത് എന്താണെന്ന് പലര്‍ക്കും അറിയാത്ത അവസ്ഥയാണ്. അതേസമയം കര്‍ണാടകയില്‍ അടക്കം എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തിയിരുന്നു. എന്നാല്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കാന്‍ ഒരാഴ്ച ശേഷിക്കെ എത്രത്തോളം ബോധവത്കരണം നടത്തനാകുമെന്ന ചോദ്യവും ബാക്കിയാണ്.