തിരുവനന്തപുരം. കേരളം കാത്തിരുന്ന വന്ദേ ഭാരത് ട്രെയിനുകള്‍ വെള്ളിയാഴ്ച തിരുപനന്തപുരത്ത് എത്തും. 16 ബോഗികളുള്ള വന്ദേ ഭാരത് ട്രെയിനാണ് കേരളത്തിലേക്ക് എത്തുന്നത്. ഏപ്രില്‍ 24ന് കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് തിരുവനന്തപുരത്ത് വെച്ച് കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിന്‍ ഫ്ളാഗ്ഓഫ് ചെയ്യുമെന്നാണ് വിവരം. അതേസമയം പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രിയും എത്തുമെന്നാണ് സൂചന.
കേരളത്തില്‍ ആരംഭിക്കുന്ന വന്ദേഭാരത് ട്രെയിനുകളുടെ ആദ്യ സര്‍വീസ് തിരുവനന്തപുരം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെ ആയിരിക്കും എന്നാണ് സൂചന. കേരളത്തിന് രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ ലഭിക്കും എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം മോദി 25ന് നടത്തിയേക്കും. തിരുവനന്തപുരം- കണ്ണൂര്‍, തിരുവനന്തപുരം- മംഗലാപുരം എന്നിവയിലേതെങ്കിലും ഒരു സ്ഥിരം സര്‍വ്വീസ് വരും ദിവസങ്ങളില്‍ തീരുമാനിക്കും.
അതേസമയം 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടുവാന്‍ സാധിക്കുമെങ്കിലും കേരളത്തില്‍ വന്ദേഭാരത് ഈ വേഗതയില്‍ സര്‍വീസ് നടത്തില്ല. വേഗത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ ലിഡാര്‍ സര്‍വേ നടത്തും. ഏപ്രില്‍ അവസാനത്തോടെയാകും സര്‍വേ. രാജ്യത്തെ 14മത്തെയും ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തെയും വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തില്‍ എത്തുന്നത്. കേരളത്തില്‍ കൊല്ലം,കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് വന്ദേഭാരതിന് സ്റ്റോപ്പുകള്‍ ഉണ്ടാകുക.