ഏപ്രിൽ പതിനെട്ട് ലോക പൈതൃകദിനമായി ആചരിക്കുന്നു. ഇന്റർനാഷണൽ ഡേ ഫോർ മൊണുമെന്റ്സ് ആന്റ് സൈറ്റ്സ് (International Day for Monuments and Sites) എന്നും അറിയപ്പെടുന്നു. വെനീസ് ചാർട്ടറിലൂടെയാണ് പൈതൃകസംരക്ഷണത്തിന്റെ പ്രാധാന്യം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പാരമ്പര്യത്തിന്റെയും ചരിത്രത്തിൻറെയും ഭാഗമായി സംരക്ഷിക്കപ്പെടേണ്ട ഇടങ്ങൾക്കായി യുനസ്കോ ആചരിക്കുന്ന ദിനമാണ് ലോക പൈതൃക ദിനം.
മാറിയ ഈ ലോകത്ത് ചരിത്രത്തെ സ്നേഹിക്കുന്ന, ചരിത്രത്തിലേക്ക് യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾ വർധിച്ചു വരുകയാണ്. ആയിരത്തിൽ അധികം പൈതൃക സ്മാരകങ്ങൾ യുനസ്കോയുടെ പട്ടികയിലുണ്ട് ലോകത്തിൽ സംരക്ഷിക്കപ്പെടേണ്ട ഈ സ്മാരകങ്ങൾ എന്നും പ്രാചീന യുഗങ്ങളിലേക്കുള്ള ആധുനിക തലമുറയുടെ സഞ്ചാര പാതയാണ്.
ചരിത്ര സ്ഥലങ്ങൾ എല്ലാം തന്നെ നാഗരികതയുടെ പുരോഗതിക്കും മനുഷ്യ വളർച്ചയ്ക്കും ആവശ്യമായ പഴയ യുഗത്തിെലെ ശേഷിപ്പുകൾ മാത്രമല്ല ഇവ ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലായും നിലനിൽക്കുന്നവയാണ്. ഇന്ത്യയിലുടനീളമുള്ള പൈതൃകങ്ങളുടെ പ്രാധാന്യം മനസിലാക്കാനും ആസ്വദിക്കാനും പരിശോധിക്കാനുമുള്ള അവസരമാണ് ഓരേ ഇന്ത്യക്കാരനും ഈ ദിനം.
ഇന്ത്യയിലെ ചില പൈതൃക സൈറ്റുകൾ
- ആഗ്ര കോട്ട, ഉത്തർപ്രദേശ്
- അജന്ത ഗുഹകൾ, മഹാരാഷ്ട്ര
- മധ്യപ്രദേശിലെ സാഞ്ചിയിലെ ബുദ്ധ സ്മാരകങ്ങൾ
- ചമ്പാനർ-പാവഗഡ് ആർക്കിയോളജിക്കൽ പാർക്ക്, ഗുജറാത്ത്
- ഛത്രപതി ശിവജി ടെർമിനസ് (മുമ്പ് വിക്ടോറിയ ടെർമിനസ്),
- ഗോവയിലെ പള്ളികളും കോൺവെന്റുകളും
- എലിഫന്റ ഗുഹകൾ, മഹാരാഷ്ട്ര
- എല്ലോറ ഗുഹകൾ, മഹാരാഷ്ട്ര
- ഫത്തേപൂർ സിക്രി, ഉത്തർപ്രദേശ്
- ഗ്രേറ്റ് ലിവിംങ് ചോള ക്ഷേത്രങ്ങൾ, തമിഴ്നാട്
- കർണാടകയിലെ ഹംപിയിലെ സ്മാരകങ്ങൾ
- തമിഴ്നാട്ടിലെ മഹാബലിപുരത്തെ സ്മാരകങ്ങളുടെ കൂട്ടം
- കർണാടകയിലെ പട്ടടക്കലിലെ സ്മാരകങ്ങൾ
- രാജസ്ഥാനിലെ കുന്നിൻ കോട്ടകൾ
- ഗുജറാത്തിലെ അഹമ്മദാബാദ് ചരിത്ര നഗരം
- ഹുമയൂണിന്റെ ശവകുടീരം, ഡൽഹി
- ജയ്പൂർ സിറ്റി, രാജസ്ഥാൻ
- ജന്തർ മന്തർ, രാജസ്ഥാൻ
- കാസിരംഗ നാഷണൽ പാർക്ക്, അസം
- കിയോലാഡിയോ നാഷണൽ പാർക്ക്, രാജസ്ഥാൻ
- ഖജുരാഹോ ഗ്രൂപ്പ് ഓഫ് മോണുമെന്റ്സ്, മധ്യപ്രദേശ്
- ബിഹാറിലെ ബോധഗയയിലെ മഹാബോധി ക്ഷേത്ര സമുച്ചയം
- പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ
- ഉൾപ്പെടെ, ഇന്ത്യയുടെ മൗണ്ടൻ റെയിൽവേ
- നന്ദാദേവി ആൻഡ് വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക്, ഉത്തരാഖണ്ഡ്
- നീലഗിരി മൗണ്ടൻ റെയിൽവേ, തമിഴ്നാട്
- രാജസ്ഥാനിലെ കൊട്ടാരങ്ങൾ
- കുത്തബ് മിനാറും സ്മാരകങ്ങളും, ഡൽഹി
- റാണി-കി-വാവ്, ഗുജറാത്ത്
- റെഡ് ഫോർട്ട് കോംപ്ലക്സ്, ഡൽഹി
- മധ്യപ്രദേശിലെ ഭീംബേട്കയിലെ റോക്ക് ഷെൽട്ടറുകൾ
- സുന്ദർബൻസ് നാഷണൽ പാർക്ക്, പശ്ചിമ ബംഗാൾ
- താജ്മഹൽ, ഉത്തർപ്രദേശ്
- ചണ്ഡിഗഡിലെ ലെ കോർബ്യൂസിയറിന്റെ വാസ്തുവിദ്യാ പ്രവർത്തനം
- മുംബൈയിലെ വിക്ടോറിയൻ ആൻഡ് ആർട്ട് ഡെക്കോ എൻസെംബിൾ
- പശ്ചിമഘട്ടം: മഹാരാഷ്ട്ര, കർണാടക, കേരളം, തമിഴ്നാട്
- മുംബൈയിലെ വിക്ടോറിയൻ ഗോതിക്, ആർട്ട് ഡെക്കോ എൻസെംബിൾസ്