തൃശൂര്‍. തേക്കിന് കാട് മൈതാനത്ത് പൂരാവേശത്തില്‍ പതിനായിരങ്ങള്‍. വര്‍ണ വിസ്മയം തീര്‍ത്ത് തൃശൂരിന്റെ മണ്ണില്‍ കുടമാറ്റം നടന്നു. കണിമംഗലം ശാസ്താവ് വടക്കുനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയത്തിയതോടെയാംണ് തൃശൂര്‍ പൂരത്തിനാരംഭം കുറിച്ചത്. തുടര്‍ന്ന് ഘടകപൂരങ്ങളും എത്തി. മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് ശേഷം പാറമേക്കാന് ക്ഷേത്രത്തിനു മുന്പില് ചെമ്പട മേളം നടന്നു.
തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് വടക്കേമഠത്തിലെ ഇറക്കിപൂജ കഴിഞ്ഞ് കയറിവരുന്നതാണ് മഠത്തില്‍ വരവ്. തുടര്‍ന്ന് കോങ്ങാട് മധുവിന്റെ പ്രമാണിത്തത്തില്‍ കലാകാരന്മാരുടെ ഇലഞ്ഞിത്തറ മേളം നന്നു. ഇലഞ്ഞിത്തറമേളത്തിന് ശേഷമാണ് എല്ലാവരും കാത്തിരുന്ന തെക്കോട്ടിറക്കവും കുടമാറ്റവും നടന്നത്. രാത്രി 10.30 ന് നടക്കുന്ന പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പമാരാര്‍ പ്രമാണിയാകും.
തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആകാശക്കാഴ്ചകള്‍ക്ക് തുടക്കം കുറിക്കുക. ആദ്യം തിരുവമ്പാടിയും പിന്നീട് പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തും. പകല്‍പ്പൂരത്തിന് ശേഷം ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെപൂരത്തിന് പരിസമാപ്തിയാകും.