വാർത്തകളിലെ താരം ആയ അരികൊമ്പന്റെ കഥ സിനിമയാകുന്നു. ചിന്നക്കനാൽ ശാന്തൻപാറ ഭാഗത്തു വീടുകൾക്കും കെട്ടിടങ്ങൾക്കും നാശം ഉണ്ടാകുകയും ഏഴോളം ആൾക്കാരെ കൊല്ലുകയും റേഷൻ കടകളിൽ കയറി അരി ചാക്കോടെ തിന്നുകയും ഒകെ ചെയ്ത അരികൊമ്പനെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്ഥാലം മാറ്റിയപ്പോൾ വലിയ പ്രതിഷേധം ആയിരുന്നു .അരികൊമ്പനെ അനുകൂലിച്ചും പ്രതികൂലിച്ചും വാർത്തകൾ കൊഴുക്കുമ്പോൾ ഇപ്പോഴിതാ സിനിമ ആയും ജീവിത കഥ മലയാളികൾക്ക് മുന്നിൽ എത്തുകയാണ്.
സുഹൈൽ എം കോയയുടെ കഥയിൽ സാജിദ് യഹിയ ആണ് അരികൊമ്പന്റെ കഥ സിനിമ ആകുന്നത് .രണ്ടു വയസുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ട ആനക്കുട്ടി എന്ന രീതിൽ ആകും കഥ എന്നാണ് സിനിമാക് ആധാരമായ റിപ്പോർട്ട് .സിനിമയുടേത് എന്ന രീതിയിൽ ഇറങ്ങിയ അന്നൗസ്മെന്റ്പോസ്റ്ററിലും ഒരു ആനക്കുട്ടിയെയും ‘അമ്മ ആനയെയും കാണാം .സിനിമയുടെ നിർമാണം ബാദുഷ സിനിമാസും പെൻ ആൻഡ് പേപ്പർ ക്രിയേഷന്സും ആയിരിക്കും .ചിത്രത്തിലെ താരനിര്ണയവും അണിയറ പ്രവർത്തനങ്ങളും പുരോഗമിച്ചു വരികയാണ്.