ദേശീയപുരസ്കാര ജേതാവായ മലയാള സിനിമയുടെ അഭിമാനമായ താരം അന്ന് അപർണ ബാലമുരളി .മലയാളത്തിലും തെന്നിന്ത്യൻ സിനിമകളിലും നല്ല കഥാപാത്രങ്ങൾ ചെയ്തു ശക്തമായൊരു താരം ആയെ അപർണ ബാലമുരളി മാറി .സൂര്യ നായകൻ ആയ സൂരരൈ പൊട്ര് എന്ന ചിത്രത്തിലൂടെയാണ് അപർണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം എത്തുന്നത്. ഓൺ സ്‌ക്രീനിൽ മാത്രം അല്ല ഓഫ് സ്ക്രീനിലും ഏറെ ആരാധകരുള്ള താരം തന്റെ നിലപാടുകളിൽ ശക്തയും വ്യത്യസ്തയുമാണ്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യുവം 2023 ഇൽ ക്ഷണം സ്വീകരിച്ച എത്തിയ അപർണ ബലമുരടി മോദിയോടൊപ്പം വേദി പങ്കിട്ടതിൽ വലിയ വിമർശനങ്ങളാണ് താരത്തിന് എതിരെ പ്രചരിച്ചത് .തനിക് എതിരെ നടക്കുന്ന കടുത്ത വിമർശനങ്ങളെ കുറിച്ചു ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പ്രതികരിച്ചത് ഇങ്ങനെ ” എനിക്കിപ്പോൾ 27 വയസിനു ആയി . ഈ പ്രായത്തിൽ പ്രധാനമന്ത്രിയുടെ കൂടെ വേദി പങ്കിടാൻ കിട്ടിയ അവസരം വളരെ വലുതാണ് .ഈ വിമർശിക്കുന്ന ആര് ആയാലും എങ്ങനെ ഒരു അവസരം കിട്ടിയാൽ നഷ്‌ടപ്പെടുത്തില്ല .ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ കൂടെ വേദി പങ്കിടുക എന്നതാണ് എന്റെ ഏറ്റവും പ്രധാന കാര്യം .മറ്റുള്ളവർ പറയുമ്പോഴാണ് ഏതൊക്കെ ഇത്രെയും വാർത്തയായ കാര്യം പോലും ഞാൻ അറിയുന്നത്.കേരള മുഖ്യമന്ത്രിക്കൊപ്പം ഒന്നിലധികം തവണ ഞാൻ വേദി പങ്കിട്ടിട്ടുണ്ട് .അപ്പോഴൊന്നും കേൾക്കാത്ത വിമർശനങ്ങളാണ് എപ്പോൾ കേൾക്കുന്നത് .അന്ന് ഞൻ ആ പാർട്ടിയിൽ ആണോ എന്നൊന്നും ആരും ചോദിച്ചിട്ടില്ല.പിന്നെ ഈ പരിപാടിയിൽ പങ്കെടുത്തപ്പോൾ മാത്രം എന്താ എങ്ങനെ ഉള്ള ചോദ്യങ്ങൾ “
30 വയസ്സിനുള്ളിൽ ഇന്ത്യയുടെ ഇന്ത്യൻ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കൂടെ വേദി പങ്കിടാൻ കഴിയുക എന്നത് തൻ വളരെ അഭിമാനത്തോടെ മറ്റുള്ളവരെ കാണിച്ചു കൊടുക്കുന്ന കാര്യം ആണ് എന്ന് താരം പറയുന്നു അതോടൊപ്പം തനിക്കു രാഷ്ട്രീയമൊന്നുമില്ലെന്നും താരം വ്യക്തമാക്കുന്നു .നമുക്കിപ്പോൾ പറയുന്നവരുടെയും വിമര്ശിക്കുന്നവരുടെയും വായ ഒന്നും അടച്ചുവയ്ക്കാൻ ആവില്ലലോ എന്നും അപർണ പറയുന്നു .