മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരുടെ ഫുൾ സ്പ്ലിറ്റ് പോസ് ചിത്രം അന്ന് എപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് .ഈ ചിത്രത്തെ ചൊല്ലി പല വിധ അഭിപ്രായപ്രകടനങ്ങളും പുറത്തു വന്നിട്ടുണ്ട് .മഞ്ജു നൃത്തം അഭ്യസിക്കുന്നതിനിടയിലെടുത്ത ഫോട്ടോയാണിതെന്ന് ഒരുവിഭാഗവും പറഞ്ഞപ്പോൾ , ഇത് വർക്കൗട്ടിനിടയിലെടുത്ത ഫോട്ടോയാണെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം .എന്നാൽ ഈ ചിത്രത്തിന് പിന്നിലെ വാസ്തവം ഇതൊന്നും അല്ല .
മഞ്ജു പോലും അറിയാതെ രാജീവൻ ഫ്രാൻസിസ് എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ഈ ചിത്രമാണ് സോഷ്യൽ മീഡിയ താരം .പുതിയ സിനിമയ്ക്കായുള്ള ഫൈറ്റ് സീൻ പരിശീലിക്കുന്നതിനിടയിൽ എടുത്ത ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ പിന്നിലെ രാജീവ് ഫ്രാൻസിസിന്റെ വാക്കുകൾ ഇങ്ങനെ” മഞ്ജു ചേച്ചി പുതിയ സിനിമ ആയ ‘‘ഫൂട്ടേജ്’ നു വേണ്ടിയുള്ള സംഘട്ടന പരിശീലനത്തിലാണ് ഇപ്പോൾ.
ഫൈറ്റ് കൊറിയോഗ്രാഫർ ഇർഫാൻ അമീറാണ് ഫൂട്ടേജി’ന്റെ സംഘട്ടനം ഒരുക്കുന്നത്.ഒരു മാസത്തെ പരിശീലനമാണ് മഞ്ജു ചേച്ചിക്ക് നൽകുന്നത് .പരിശീലനത്തിന്റെ വിഡിയോ പലപ്പോഴായി താൻ ഷൂട്ട് ചെയ്തിരുന്നു. ട്രെയ്നിങ്ങിന്റെ ഇടവേളയിൽ മഞ്ജു ചേച്ചി സ്ട്രെച്ച് ചെയ്ത് ഈ പോസിൽ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.
അപ്പോൾ തന്നെ അതു ക്യാമറയിൽ പകർത്തുകയും ചെയ്തു.ശരിക്കും ഒരു കൗതുകം തോന്നിയതിനാൽ പകർത്തിയതായിരുന്നു ചിത്രം .
അത് മഞ്ജു ചേച്ചിയെ കാണിച്ചപ്പോൾ ചേച്ചിയ്ക്കും അത് ഒത്തിരി സന്തോഷമായി. അത് സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷെയർ ചെയ്തു .അങ്ങനെ അന്ന് ആ ഫോട്ടോ വൈറലായത് രാജീവൻ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്താ ചിത്രത്തിന് ഒരുപാട് പേരാണ് താരത്തിന് അഭിനന്ദനങ്ങളും പിന്തുണയുമായി എത്തിയത്. ധാരാളം പേര്
ഫോട്ടോ ഷെയർ ചെയ്തും കമന്റ് ചെയ്തും തങ്ങളുടെ സന്തോഷം അറിയിക്കുകയും ചെയ്തു.ഷൈജു ശ്രീധരൻ ആണ് ഫൂട്ടേജ്’ എന്ന സിനിമ സംവിധാനം ചെയ്യുന്നത് .ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതാന് ചിത്രം .ഫൗണ്ട് ഫൂട്ടേജ്’ എന്ന അവതരണ രീതി ഉപയോഗിക്കാൻ പോകുന്ന ചിത്രത്തിന്റെ നിർമാണം ബിനീഷ് ചന്ദ്രനാണ്