മലപ്പുറം. വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് താനൂര്‍ ഒട്ടുംപുറം തൂവല്‍ തീപത്ത് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. മരിച്ചവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റ 9 പേര്‍ ചികിത്സയിലാണ്. മരിച്ചവരില്‍ 11 പേര്‍ ഒരു കുടുംബത്തിലേതെന്ന് സൂചന. 25 പേര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കുന്ന ബോട്ടില്‍ 40 ഓളം പേര്‍ സഞ്ചരിച്ചതായിട്ടാണ് സൂചന.
ബോട്ടുടമയായ താനൂര്‍ സ്വദേശി നാസര്‍ ഒളിവിലാണ്. നാസറിനെതിരെ പോലീസ് നരഹത്യാക്കുറ്റം ചുമത്തി കേസ് എടുത്തു. വിനോദസഞ്ചാരികളെ കൊണ്ടുപോകുവാനുള്ള ലൈസന്‍സ് ബോട്ടിനില്ലെന്നാണ് വിവരം. മത്സ്യബന്ധന ബോട്ടിന് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ദുഖാചരണത്തിന്റെ ഭാഗമായി ഇന്ന് നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വിപി ജോയ് അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവും ദുരന്തസ്ഥലം സന്ദര്‍ശിക്കും. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിനെ രൂപ മാറ്റം വരുത്തിയത് പൊന്നാനിയിലെ ലൈസന്‍സ് ഇല്ലാത്ത യാര്‍ഡില്‍വെച്ചാണെന്നാണ് വിവരം. ആലപ്പുഴ പോര്‍ട്ട് ചീഎഫ് സര്‍വേയര്‍ കഴിഞ്ഞ മാസം ബോട്ടില്‍ സര്‍വേ നടത്തി ബോട്ടിന് ഫിറ്റ്‌നസ് നല്‍കിയതായും വിവരമമുണ്ട്. എന്നാല്‍ ബോട്ടിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ ഇതിന് മുമ്പ് ബോട്ട് സര്‍വീസ് നടത്തുകയായിരുന്നു. മീന്‍ പിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം വരുത്തി യാത്ര ബോട്ടാക്കുവാന്‍ സാധിക്കില്ലെന്ന് മത്സ്യത്തൊഴിലാളികളും പറയുന്നു.