മലയാള സിനിമ നടിമാർക്ക് അന്യ ഭാഷകളിൽ നല്ല അവസരങ്ങളാണ് ലഭിക്കുന്നത് .അസിൻ, നയൻതാര എന്നിവർ തുടങ്ങി ഇപ്പോൾ അപർണ ബാലമുരളി ,ഐശ്വര്യ ലക്ഷ്മി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, സംയുക്ത മേനോൻ എന്നിവരെല്ലാം എപ്പോൾ അന്യ ഭാഷകളിലെ തിരക്കുള്ള നായികമാരാണ് .അന്യ ഭാഷഭാഷകളിലെ സൂപ്പർ താരങ്ങൾക്കൊപ്പം നായിക വേഷം ചെയ്യുന്നത് കൊണ്ട് തന്നെ മാർക്കറ്റ് വാല്യുവിന്റെ കാര്യത്തിലുണ്ടാവുന്ന ഉയർച്ചയാണ് നടിമാരെ സിനിമകളിലേക് ചേക്കേറാൻ പ്രേരിപ്പിക്കുന്നത്.
സംയുക്ത വളരെ കുറച്ച് മലയാള സിനിമകൾ ചെയ്ത് തമിഴിലേക്കും തെലുങ്കിലേക്കും കന്നടത്തിലേക്കും ചേക്കിറിയ നായികയാണ്. ഇന്ന് അന്യ ഭാഷകളിലെ മുൻ നിര നായികയായി സംയുക്ത മാറിക്കഴിഞ്ഞു .പോപ് കോൺ എന്ന മലയാളം ചിത്രത്തിലൂടെ ആയിരുന്നു സംയുക്ത അരങ്ങേറ്റം കുറിച്ചതു . പിന്നീട് കളരി, ജൂലൈ കാട്രിൽ തുടങ്ങിയ ചിത്രങ്ങൾ ചെയ്തു തമിഴകത്തേക് പ്രവേശിച്ചു .വാത്തി എന്ന സിനിമ ആണ് സംയുക്തയുടെ അടുത്തിടെ റിലീസ് ചെയ്തതിൽ ഏറ്റവും വലിയ ഹിറ്റ്. തമിഴിലും തെലുങ്കിലും മൊഴി മാറ്റി ഈ സിനിമ പ്രദർശിപ്പിച്ചു .
ധനുഷ് നായകനായ സിനിമയായിരുന്നു വാത്തിയിലെ എല്ലാ ഗാനങ്ങളും സീനുകളും ഹിറ്റായിരുന്നു. സംയുക്തയ്ക്കെതിരെ ചില ആരോപണങ്ങളും വിവാദങ്ങളും വാത്തിയുടെ പ്രമോഷൻ തിരക്കുകൾക്കിടയിൽ കേരളത്തിൽ ഉണ്ടായിരുന്നു. മലയാള സിനിമയായ ബൂമറാങ്ന്റെ നായിക നടിയായിരുന്ന സംയുക്ത അതിന്റെ സിനിമയുടെ പ്രൊമോഷന് പങ്കെടുത്തിരുന്നില്ല.ഇതിനെതിരെ ശക്തമായി പ്രതികരിച്ച സിനിമയുടെ സംവിധായകൻ മനു സുധാകരനും മറ്റ് അഭിനേതാക്കളും രംഗത്ത് എത്തി.
പുതുതായി കടന്നുവരുന്ന നിർമാതാക്കളെ പിന്തിരിപ്പിക്കുന്നത് താരങ്ങളുടെ ഇത്തരം മനോഭാവമാണെന്നും ,നടി തന്റെ കരിയറിന് ബൂമറാങ് സിനിമയുടെ പ്രൊമോഷൻ ആവശ്യമില്ലെന്ന നിലപാടിലാണെന്നും ആരോപണനൽ ഉയർന്നു .നടൻ ഷൈൻ ടോം ചാക്കോയും പ്രമോഷനിൽ പങ്കെടുക്കാത്തതിലുള്ള അതൃപ്തി പ്രകടിപ്പിച്ചു .നല്ല രൂക്ഷമായ വിമർശനമാണ് ഷൈൻ നടത്തിയത് .എന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യം. സഹകരിച്ചവർക്ക് മാത്രമെ നിലനിൽപ്പ് ഉണ്ടായിട്ടുള്ളൂ എന്ന വളരെ കടിപ്പിക്കുന്ന രീതിയിൽ ഉള്ള പ്രതികരണം ആയിരുന്നു ഷൈൻ ടോമിന്റെത് .
അന്ന് തനിക്ക് നേരെ ഉയർന്ന് വന്ന വിവാദങ്ങളിൽ പ്രതികരിക്കാതിരുന്ന സംയുക്ത ആദ്യമായി ഇപ്പോൾ തന്റെ അന്നത്തെ സാഹചര്യം വ്യക്തമാക്കുകയാണ്. ബൂമറാങ് താൻ 2019ൽ കമ്മിറ്റ് ചെയ്ത സിനിമയായിരുന്നു.ബൂമറാങിന്റെ റിലീസ് മുൻപ് പലതവണ തീരുമാനിച്ചതായിരുന്നു .അവസാനം മാറ്റി ഫെബ്രുവരിയിൽ റിലീസ് ചെയ്തത്.പ്രമോഷന്റെ കാര്യംതന്നെ അറിയിച്ചത് റിലീസിന് വളരെ അടുത്ത ഒരു ദിവസമാണ്.ആ സമയത് താൻ വേറെ ഒരു സിനിമ ചെയ്യുന്നുണ്ടാരുന്നു .
ഷൂട്ടിന്റെ സമയത്ത് അപകടം പറ്റിയതിനാൽ വിരുപക്ഷ എന്ന സിനിമയുടെ ഒരു ഷെഡ്യൂൾ കാൻസലായി.അത് വഴി പ്രൊഡ്യൂസർക്ക് ലോസ് വന്നു.അതിൻെറ ഷൂട്ട് വീണ്ടും തുടങ്ങിയ സമയത് ആയിരുന്നു ബൂമറാങ് പ്രമോഷന്റെ കാര്യംതന്നെ അറിയിച്ചത് .നേരത്തെ തന്നെ ഷൂട്ട് മുടങ്ങി നഷ്ടം വന്ന പ്രൊഡ്യൂസറോട് ഞാൻ വീണ്ടും പോയി ഷൂട്ട് കുറച്ച് നീട്ടി വെയ്ക്കുവെന്ന് എങ്ങനെ പറയും.അതായിരുന്നു എന്റെ മുന്നിലുള്ള പ്രശ്നം.
കടുവയിൽ അഭിനയിക്കുമ്പോൾ തന്നെ ഭീമ്ല നായക് എന്നൊരു സിനിമ കൂടി ചെയ്യുന്നുണ്ടായിരുന്നു. കടുവയിൽ വന്ന അഭിനയിച്ച ശേഷം അടുത്ത ദിവസം ഫൈറ്റ് കേറി പോയി ഭീമ്ല നായകിൽ പോവുകയായിരുന്നു പതിവ് . അത് കണ്ടിട്ട് ലിസ്റ്റിൻ ചേട്ടനൊക്കെ കളിയാക്കുമായിരുന്നു ജഗതി ചേട്ടനെ പോലെ ഞാനും ഓടി നടന്ന് അഭിനയിക്കുകയാണെന്നാന്നു.