സിനിമരംഗത്ത് കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവെച്ച് പലരം മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോള്‍ തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി അഷിക അശോകന്. മിസ്സിങ് ഗേള്‍ എന്ന സിനിമയ്ക്ക് ശേഷം തമിഴില്‍ ഒരു സിനിമയില്‍ അഭിനയിക്കുവാന്‍ പോയപ്പോഴുള്ള അനുഭവമാണ് അഷിക തുറന്ന് പറയുന്നത്.
കാസ്റ്റിങ് കോ ഓര്‍ഡിനേറ്ററായി ചമഞ്ഞ് എത്തിയ വ്യക്തിയാണ് മോശമായി പെരുമാറിയതെന്ന് അഷിക പറയുന്നു. രണ്ട് മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷത്തിന്റെ കാര്‍ വാങ്ങിത്തരാമെന്ന് പറഞ്ഞു. എന്നാല്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കിയതോടെ ഇയാള്‍ കടന്ന് പിടിച്ചുവെന്നും അഷിക തുറന്ന് പറയുന്നു. എന്നാല്‍ ഇയാളെ ആരും അറിയില്ല. എന്നാല്‍ ഇയാള്‍ തന്നോട് പറഞ്ഞത് സാമന്തയെയും നയന്‍താരയെയും സിനിമയിലേക്ക് എത്തിച്ചത് താനായിരുന്നുവെനവന്നാണ്.
സോഷ്യല്‍ മീഡിയയില്‍ ആക്ടീവായി നില്ക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ഇയാള്‍ മെസേജ് അയയ്ക്കുന്നുണ്ട്. നടി പ്രിയ ആനന്ദിനെ സിനിമയില്‍ കൊണ്ടുവന്നത് താനാണെന്ന് കാട്ടി അവരുടെ ഓഡിഷന് വീഡിയോ കാട്ടിയിരുന്നു. അങ്ങനെ തന്നെ കണ്‍വിന്‍സ് ചെയ്യാന്‍ ഇയാള്‍ ഒരുപാട് മാനിപുലേഷന്‍സ് നടത്തി. സിനിമയിലെ പ്രധാനപ്പെട്ട പലരും തന്റെ കീഴിലാണെന്നാണ് ഇയാള്‍ പറഞ്ഞത്.
എന്നാല്‍ എത്ര വിദ്യാഭ്യാസം നേടിയാലും ഒരു നിമിഷം എങ്കിലും നമ്മള് അയാളെ വിശ്യസിച്ച് പോകുമെന്ന് അഷിക അസോകന്‍ പറയുന്നു. ഒരു ദിവസം തമിഴിലെ ഒരു വലിയ സംവിധായകനെ വിളിച്ച് ഇയാള്‍ ഫോണ്‍ തനിക്കു തന്നു. ലോകേഷ് കനകരാജുമായി മീറ്റിങ് ഉണ്ടാക്കാമെന്ന് അയാള്‍ പറഞ്ഞു. അതോടെ എന്റെ സ്വപ്നമാണ് നടക്കാന്‍ പോകുന്നതെന്ന് തനിക്ക് തോന്നിയെന്നും. പിന്നീട് സിനിമയുടെ ചിത്രീകരണം ആരംഭിച്ചതോടെ ഇയാളുടെ ശല്യം കൂടിവന്നു.
പൊള്ളാച്ചിയില്‍ വെച്ചായിരുന്നു ചിത്രീകരണം. രാത്ര ഒരു മണിക്ക് ഇയാള്‍ വാതലില്‍ വന്ന് മുട്ടും. വലിയ ശല്യമായിരുന്നു. ഒരു ദിവസം കാരവനില്‍ ഇരിക്കുമ്പോള്‍ അയാള്‍ വന്ന് അഷിക ഒരു രണ്ട് മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷത്തിന്റെ കാര്‍ താന്‍ വാങ്ങിത്തരാമെന്ന് പറഞ്ഞു. അപ്പോള്‍ ഒന്ന് കൊടുത്തിട്ട് ഇറങ്ങിപ്പോരുവനാണ് തോന്നിയതെന്നും അഷിക പറയുന്നു.
സിനിമ ഒരു പാഷാണ്, ആഗ്രഹമാണ് അല്ലാതെ നിവൃത്തികേടല്ലെന്നും സിനിമയെ ബഹുമാനിക്കുന്നവര്‍ ഉണ്ട് അല്ലാതെ ഇയാളെപ്പോലെ നാണമില്ലാത്ത കുറച്ച് പേര് സിനിമയിലുണ്ടെന്നും അഷിക പറയുന്നു. അയാളോട് ഒടുവില്‍ സിനിമ സ്വപ്നമാണ് അല്ലാതെ നിവൃത്തികേടല്ലെന്ന് കരഞ്ഞുപറയേണ്ടിവന്നുവെന്നും അഷിക പറയുന്നു.