തിരുവനന്തപുരം: ആശുപത്രി ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാനുള്ള ഉള്ള നിയമവുമായി ബന്ധപ്പെട്ട് ഉള്ള ഓര്‍ഡിനന്‍സ് ഇറക്കുന്നത് അടുത്ത സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.
ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും ഓര്‍ഡിനന്‍സ് ഇറക്കുക. ഇതില്‍ ആരോഗ്യസര്‍വകലാശാലയുടെ അഭിപ്രായവും തേടാനാണ് തീരുമാനം. കര്ശനശിക്ഷആരോഗ്യപ്രവര്ത്തകര്ക്കെതിരായ ആക്രമണങ്ങള്‍ക്കു ഉറപ്പാക്കുന്ന തരത്തിലായിരിക്കും ഓര്‍ഡിനന്‍സ്.
ആശുപത്രി സംരക്ഷണവുമായി ബന്ധപ്പെട്ട് തങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാന് ഈ നിയമം. പുതിയ നിയമത്തിന് വന്ദനയുടെ പേര് നല്‍കണമെന്ന് ഐ.എം.എ.സംസ്ഥാന പ്രസിഡന്റ് ഡോ സുള്‍ഫി നൂഹു ആവശ്യപ്പെട്ടിരുന്നു.വന്ദനയുടെ പേരില്‍ കേരളം ആ നിയമം കേരളം എന്നും ഓര്‍ത്തിരിക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.