നിര്‍മിത ബുദ്ധിയില്‍ ചാറ്റ് ജി പി റ്റിക്ക് ഒപ്പം മത്സരിക്കുവാന്‍ ഗൂഗിള്‍ ബാര്‍ഡും രംഗത്തെത്തി. ഇന്ത്യ ഉള്‍പ്പെടെ 180 രാജ്യങ്ങളിലാണ് ബാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്. ഗൂഗിള്‍ ബാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ വഴി എ ഐ ചാറ്റ്ബോര്‍ട്ട് ആക്സസ് ചെയ്യുവാന്‍ സാധിക്കും. തുടക്കത്തില്‍ ഇംഗ്ലീഷ് ജാപ്പനീസ്, കൊറിയന്‍ ഭാഷകളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ബാര്‍ഡ് പിന്നീട് 40 ഭാഷകളില്‍ കൂടെ പ്രവര്‍ത്തനം ആരംഭിക്കും. അതേസമയം ഗുഗിള്‍ ബാര്‍ഡ് തരംഗമായ ചാറ്റ് ജി പി ടിക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
ഗുഗിള്‍ ബാര്‍ഡിനെ ചാറ്റ് ജി പി റ്റിയില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ബാര്‍ഡ് ഏറ്റവും പുതിയ സംഭവങ്ങള്‍ക്കൊപ്പം അപ്ഡേറ്റ് ആകുമെന്നതാണ്. അതേസമയം എതിരാളിയായ ചാറ്റ് ജി പി റ്റി 2021 സെപ്തംബര്‍ വരെയുള്ള പരിമിതമായ ഡാറ്റയില്‍ മാത്രമാണ് പരിശീലനം നേടിയിട്ടുള്ളത്. ഒരൊറ്റ വെബ് പേജില്‍ നിന്നുള്ള വിവിരങ്ങള്‍ ശേഖരിക്കുകയാണെങ്കിലും വലിയ അളവിലുള്ള ഡാറ്റ എടുക്കുകയാണെങ്കില്‍ ആ സ്രോതസ്സിലേക്ക് നയിക്കാനും ബാര്ഡിന് സാധിക്കും.
ബാര്‍ഡ് വിവിധ രാജ്യങ്ങളില്‍ ലഭ്യമായിട്ടുണ്ടെങ്കിലും പരീക്ഷണത്തിലാണ് ആയതിനാല്‍ പൂര്‍ണമായും കൃത്യത കൈവരിച്ചിട്ടില്ല. അതിനാല്‍ തന്നെ പ്രതികരണങ്ങള്‍ രണ്ട് തവണ പരിശോധിക്കണമെന്നും ബാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചാറ്റ് ജി പി റ്റിയില്‍ നിന്നും വ്യത്യസ്തമായ ബാര്‍ഡ് ഒരു ചോദ്യത്തിന് ഒന്നില്‍ കൂടുതല്‍ ഡ്രാഫ്റ്റുകളും വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ അപ്ഡേറ്റുകള് പുറത്ത് വരുമ്പോള്‍ രണ്ട് പ്ലാറ്റ് ഫോമുകളും കൂടുതല്‍ മത്സാരാത്മകമായ ഫീച്ചറുകള്‍ അവതരിപ്പിക്കും.