നടൻ ആന്റണി വർഗീസിനെതിരെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് നടത്തിയ വിമർശനവും അതിന് ആന്റണി വർഗീസ് നൽകിയ മറുപടിയും സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വൻ ചർച്ച നടക്കുകയാണ്. അതിനിടയിൽ ആന്റണിയുടെ ഭാര്യ അനീഷ പൗലോസ് സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പ് വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
‘ആർക്കും എന്തും പറയാം, പക്ഷേ പറയേണ്ടേ കാര്യങ്ങൾ സത്യസന്ധമായി പറയണം. ഇത്രയും ദിവസം ഞങ്ങൾ നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്ത് ന്യായം ഉള്ളത് കൊണ്ട് മാത്രമാണ്. സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഉള്ളതുകൊണ്ടാണ് തന്റെ ഭർത്താവും കുടുംബവും തളരാതിരുന്നതെന്ന് അനീഷ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
മോശം രീതിയിൽ ഉള്ള പല മെസേജുകളും കമന്റുകളും പലതും കണ്ടിട്ടും ഞാനും എൻറെ ഭർത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഞങ്ങൾക്ക് ഉള്ളത് കൊണ്ടാണ്. കളിയാക്കിയവർക്കും ചീത്ത വിളിച്ചവർക്കും ഉള്ള മറുപടി ഇതാണ്.’– അനീഷ സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നു. ജൂഡിന്റെ ആരോപണം തള്ളി കൊണ്ട് ആന്റണി വർഗീസ് നടത്തിയ പത്രസമ്മേളനത്തിനു പിറകെയാണ് അനീഷ ഈ വാക്കുകൾ കുറിച്ചിരിക്കുന്നത്.
ആന്റണി തന്റെ കയ്യിൽ നിന്നും പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയശേഷം സിനിമയിൽ നിന്നും പിന്മാറിയെന്നായിരുന്നു ജൂഡ് ഉന്നയിച്ച ആരോപണം. ജൂഡിന്റെ പരാമർശം തന്റെ കുടുംബത്തെ അപമാനിക്കുന്നതും വ്യക്തിഹത്യയാണെന്നും ആരോപിച്ച് പെപ്പെയും രംഗത്ത് വന്നിരുന്നു. നിർമാതാവിൽ നിന്നും വാങ്ങിയ പണം തിരികെ നൽകി ഒരു വർഷത്തിനു ശേഷമാണ് സഹോദരിയുടെ വിവാഹം നടന്നതെന്നായിരുന്നു ആന്റണി വർഗീസ് വെളിപ്പെടുത്തിയിരുന്നത്.