തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാറാണ് രാം ചരണ്‍. തെലുങ്ക് സിനിമയ്ക്ക് അപ്പുറത്തേക്ക് തന്റെ സിനിമ ലോകം വലുതാക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല എന്നാല്‍ ആര് ആര് ആര് സിനിമയിലൂടെ രാം ചരണ്‍ തന്റെ സിനിമ ലോകം തെലുങ്ക് സിനിമയില്‍ നിന്നും പാന്‍ ഇന്ത്യയിലേക്ക് വളര്‍ത്തുകയായിരുന്നു. തന്റെ കരിയറിലെ മികച്ച സമയത്താണ് ഇപ്പോള്‍ രാം ചരണ്‍ എന്ന വ്യക്തി അദ്ദേഹത്തിന് ഇപ്പോള്‍ സന്തോഷങ്ങളുടെ കാലമാണ്.
അദ്ദേഹത്തെ ഇപ്പോള്‍ കൂടുതല്‍ സന്തോഷിപ്പിക്കുന്നത് അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്തായാണ്. അച്ഛനും അമ്മയും ആകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് രാം ചരണും ഉപാസനയും. ഇപ്പോള്‍ അമ്മയാകുന്നതിനെക്കുറിച്ച് ഉപാസന മനസ്സ് തുറന്നിരിക്കുകയാണ്. വിവാഹ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അണ്ഡ ശീതീകരണം നടത്തിയിരുന്നതായി ഉപാസന പറയുന്നു.
കരിയറിലേക്ക് രണ്ടു പേര്‍ക്കും ശ്രദ്ധ കൊടുക്കുന്നതിനായിരുന്നു അത്. കുഞ്ഞ് പിന്നെ മതിയെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ അണ്ഡ ശീതികരണം ചെയ്തു. രാമും ഞാനും എഗ്സ് സ്റ്റോര്‍ ചെയ്യുന്ന കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. പല കാര്യങ്ങള്‍ കൊണ്ടും ജോലിയില്‍ ആ സമയത്ത് ശ്രദ്ധ കൊടുക്കേണ്ടി വന്നു. ഞങ്ങള്‍ക്ക് സ്ഥിരതയുള്ള സമയത്ത്.
ഞങ്ങളുടെ വരുമാനം കൊണ്ട് കുട്ടിയെ പരിപാലിക്കാനും ആ കുട്ടിക്ക് ജീവിതം നല്കാന് സാധിക്കുന്നിടത്ത്. ഞങ്ങളുടെ ആ ചിന്തയെ മറ്റൊന്നും ബാധിക്കാന്‍ അനുവദിച്ചില്ലെന്നും ഉപാസന പറയുന്നു. വിവാഹത്തിന് ശേഷം 10 വര്‍ഷം കഴിഞ്ഞാണ് ഇരുവര്‍ക്കും കുട്ടിയുണ്ടാകുന്നത്.