മലയാളത്തിലെ ചോക്ലേറ്റ് ഹീറോ എന്ന വിശഷണം ഉള്ള കുഞ്ചാക്കോ ബോബന് അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ ആണ് അരങ്ങേറ്റം പ്രേക്ഷക മനസുകളെ കീഴടക്കിയത്.അച്ഛനെപ്പോലെ തന്നെ കുഞ്ചാക്കോ ബോബാന്റെ മകണ് മകന് ഇസയും(കമെ) പ്രേക്ഷകരുടെ പ്രിയങ്കരനാണ്.
ചാക്കോച്ചനും ഭാര്യ പ്രീയയും പങ്കിടാറുള്ള ഇസയുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വളരെവേഗം വൈറല്‍ ആവുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചാക്കോച്ചന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് ഈ അടുത്തിടെ ഒരു അഭിമുഖത്തിനിടയില്‍ മകന് ഇസയെ കുറിച്ച് ചാക്കോച്ചന് പറഞ്ഞ വാക്കുകള്‍ ഉള്‍പ്പെടുന്ന ഒരു വീഡിയോ ആണ്. ‘നല്ല വാശിയും കുരുത്തക്കേടും ഒക്കെ ഉള്ള കുട്ടിയാണോ ഇസ’ എന്ന് അവതാരികയുടെ ചോദ്യത്തിന് ചാക്കോച്ചന് പറഞ്ഞ മറുപടി ആണ് വൈറല്‍ ആയിരിക്കുന്നത്.
വാശി വളരെ കുറവാണ് പക്ഷെ അവന് മിക്കവാറും എന്റെ കഞ്ഞില് പാറ്റ ഇടുന്ന പരിപാടി ഒക്കെയാണ് ചെയ്യുന്നത്. ഒരു ഉദാഹരണം,മിന്നല്‍ മുരളി സിനിമ അവനു ഭയങ്കര ഇഷ്ടമാണ്. അത് കണ്ട ശേഷം അതില്‍ ഗുരു സോമസുന്ദരം പറയുന്ന ഒരു ഡയലോഗ് ഇല്ലേ നാട്ടുകാരെ ഓടിവരണേ കടയ്ക്ക് തീ പിടിച്ചേ എന്ന ഡയലോഗ്. ഒരു ദിവസം എന്നെ കാണാന്‍ ഒരു പ്രൊഡ്യൂസര്‍ വരും എന്ന് പറഞ്ഞിരുന്നു, ഞാന്‍ ഫ്ലാറ്റില്‍ ഇരിക്കുവാണ്.
പ്രൊഡ്യൂസര്‍ വന്നു ഡോര്‍ തുറന്നു അകത്തേക്ക് കയറിയപ്പോള്‍ ഇവന് അകത്തു നിന്നും ഓടി വന്നിട്ട് നാട്ടുകാരെ ഓടി വരണേ ഫ്ലാറ്റിനു തീ പിടിച്ചേ എന്ന് പറഞ്ഞു.അദ്ദേഹം ആകെ കണ്‍ഫ്യൂസ്ഡ് ആയി. ഇറങ്ങി ഓടണോ വേണ്ടയോ എന്ന് ആലോചിച്ചു നിന്ന്. കൊച്ചു കുട്ടി ആണല്ലോ പറയുന്നത് സത്യം ആയിരിക്കും എന്നൊക്കെ പുള്ളി ആലോചിച്ചു കാണും. അപ്പോള്‍ ഞന്‍ പെട്ടന്ന് എഴുന്നേറ്റു പറഞ്ഞു അവന് വെറുതെ പറയുന്നതാണ് എന്ന്.
ഞാന്‍ എന്നിട്ട് അവനോട് പറഞ്ഞു ഡാ നീ ഇങ്ങിനെ ഒന്നും പറയരത് , നീ എന്റെ കഞ്ഞില് വെറുതെ പാറ്റ ഇടരുത്,അത് കാശ് കൊണ്ട് തരാന്‍ വന്ന പ്രൊഡ്യൂസര്‍ ആണ് എന്ന്.അവന് അപ്പോള്‍ അത് സമ്മതിച്ചു.കുറച്ചു ദിവസം കഴിഞ്ഞു വേറെ ഒരാള്‍ കയറിവന്നപ്പോള്‍ ഇവന് ഓടി വന്നിട്ട് നാട്ടുകാരെ ഓടി വരണേ കിച്ചണില്‍ തീ പിടിച്ചേ എന്ന് പറഞ്ഞു.കുട്ടികുസൃതികളെക്കുറിച്ചു ചാക്കോച്ചന് പറയുന്ന വാക്കുകള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.