സെക്ഷന്‍ 84-ന്റെ ചിത്രീകരണ സ്ഥലത്തേക്ക് ഞായറാഴ്ച അമിതാഭ് ബച്ചന് വന്നത് ഒരു ബൈക്കിലാണ്. റിഭു ദാസ്ഗുപ്ത സംവിധാനം ചെയ്യുന്നതാന് ചിത്രം. അമിതാഭ് ബച്ചന് കൃത്യസമയത്ത് ചിത്രീകരണ സ്ഥലത്തെത്തിച്ച അജ്ഞാതന്‍ നന്ദി അറിയിചു . ട്രാഫിക് ബ്ലോക്കിൽ പെട്ടുപോയ അദ്ദേഹത്തെ കൃത്യ സമയത്തു ചിത്രീകരണ സ്ഥലത്ത് സമയത്ത് എത്തിച്ച അജ്ഞാതന്‍ അദ്ദേഹം ഇന്‍സ്റ്റാഗ്രാമിലൂടെ നന്ദി അറിയിച്ചതോടെയാണ് ഈ വാര്‍ത്ത പുറത്തെത്തുന്നത്.
നിങ്ങള്‍ ആരാണെന്ന് അറിയില്ല നന്ദി സഹോദരാ, എന്നെ കൃത്യസമയത്ത് ജോലി സ്ഥലത്തെത്തിച്ച നിങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നുവെന്നായിരുന്നു അമിതാഭിന്റെ കുറിപ്പ്.ബൈക്കില്‍ യാത്രചെയ്യുന്ന ചിത്രവും കുറിപ്പിനൊപ്പം താരംപങ്കുവെച്ചു. അജ്ഞാതന്റെവേഷം തൊപ്പിവെച്ച് മഞ്ഞ ടീ ഷര്‍ട്ടും ഷോട്ട്സുമായിരുന്നു .
വിമർശനാത്മക കമന്റുകൾ ആണ് ഈ ചിത്രത്തിന് താഴെ വന്നിരിക്കുന്നത്. കൂടെ യാത്ര ചെയ്യുകയും ഫോട്ടോ എടുക്കുകയും ചെയ്തിട്ട് പോലും പേര് ചോദിക്കാത്തതു മോശം ആയെ പോയ് എന്നാണ് വിമർശനം. അതോടൊപ്പം ഹെൽമെറ്റ് ധരിക്കാതെ ഉള്ള യാത്ര ആണെന്നും പ്രതികരണം ഉയർന്നു.
ചിത്രം വൈറൽ ആയതോടെ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തതിനു നടപടി സ്വീകാണിക്കണമെന്നു ആവശ്യപ്പെട്ടു നിരവധി പ്രതിഷധങ്ങൾ ഉയർന്നു. അതോടെ നടപടി സ്വീകരിക്കുമെന്നാണ് മുംബൈ പോലീസും അറിയിച്ചിരിക്കുന്നത്.
സമയനിഷ്ഠ കൃത്യമായി പാലിക്കുന്ന ആള് ആണ് അമിതാഭ് ബച്ചന്.സമയം പാലിക്കാൻ ഇപ്പോൾ അദ്ദേഹം നടത്തിയ യാത്ര ആണ് വൈറൽ ആയി വിമർശനങ്ങളിൽ എത്തി നിൽക്കുന്നത് .പരിക്കേറ്റ് രണ്ടുമാസത്തോളം വിശ്രമത്തിലായിരുന്നു.പുതിയ ചിത്രത്തിന് വേണ്ടി അമിതാഭ് പുറത്തെത്തുമ്പോഴാണ് ഈ നാടകീയ സംഭവ വികാസങ്ങൾ.