ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ഇതുവരെ ഉണ്ടായിരുന്ന നാലു ഷോകളിൽ നിന്നും വ്യത്യസ്തമായ രംഗങ്ങൾ കൊണ്ട് വരാൻ അണിയറ പ്രവർത്തകർ ശ്രമിക്കുന്നുണ്ട്. ഇപ്പോഴിതാ ഷോ കൂടുതല്‍ ആവേശകരമാക്കാന്‍ ഒരു ട്വിസ്റ്റുമായി എത്തുകയാണ് ബിഗ് ബോസ്. കഴിഞ്ഞ സീസണുകളിലെ ശക്തരായ രണ്ട് മത്സരാർഥികലെ കൂടി ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ച കൊണ്ട് വന്നിരിക്കുകയാണ്. റോബിൻ രാധാകൃഷ്ണനും രജിത്ത് കുമാറും ആണ് തിരിച്ചെത്തിയ ആ മത്സരാർഥികൾ.
മുൻ മത്സരാർത്ഥികൾ വൈൽഡ് കാർഡായും ചലഞ്ചർ ആയുമൊക്കെ മറ്റു ഭാഷകളിൽ മുൻപ് എത്തിയിട്ടുണ്ട്. എന്നാൽ മലയാളത്തിൽ ഏത് ആദ്യമായി ആണ്.ഈ രണ്ടു മത്സരാർത്ഥികലക്കും ഒരു പ്രതേകത കൂടി ഉണ്ട്.ഇവർ ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ പുറത്തായവരാണ്. സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിനാണ്
രജിത്ത് കുമാർ പുറത്തായത്. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിലാണ് കഴിഞ്ഞ സീസണിലെ മത്സരാർത്ഥി ആയിരുന്നു റോബിൻ രാധാകൃഷ്ണൻ ബിഗ്ബോസിൽ നിന്നും പുറത്തു ആയത്.
ഇരുവരെയും വീടിനുള്ളിലേക്ക് എത്തിച്ചിരിക്കുന്നത് ഹോട്ടൽ ടാസ്കിന്റെ ഭാഗമായാണ്. ഇരുവരും ഹോട്ടലിലെ ഗസ്റ്റുകളാന്നു .രജിത് കുമാർ തന്റെ ഗെയിം സ്ട്രാറ്റജി എത്തിയപ്പോഴ് പുറത്തു ഇറക്കിയിട്ടുണ്ട്. എന്നാൽ റോബിന്റെ കാര്യത്തിൽ പ്രേക്ഷകർ നിരാശരാണ്. സ്വന്തം ഇമേജ് തിരിച്ചു പിടിക്കാൻ വേണ്ടിയാണോ റോബിൻ വന്നിരിക്കുന്നത് എന്ന സംശയവും പ്രേക്ഷകർക്ക് ഉണ്ട്.ബിഗ്ബോസ് ഹൗസിൽ എല്ലാവരോടും വളരെ സൗഹൃദപരമായി ഇടപഴകി ഉപദേശങ്ങളും മോട്ടിവേഷനുമൊക്കെ നൽകി നിൽക്കുകയാണ് റോബിൻ.
എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് റോബിന്റെ ഒരു പഴയ വീഡിയയാണ്.ഇനി ഒരു ബിഗ് ബോസ് സീസണുകളിലേക്കും താൻ പോകില്ലെന്ന് പറയുന്നതാണ് ഒരു വീഡിയോ. കഴിഞ്ഞ സീസണിൽ പുറത്തായ ശേഷം റോബിൻ നൽകിയ ഒരു അഭിമുഖത്തിലാണ്
ക്കാര്യം പറഞ്ഞത്.
‘ഇനി ഞാനൊരു ബിഗ് ബോസ് സീസണിലേക്ക് എന്തായാലും പോകില്ല. ഞാൻ ഇനി പോകുന്നുണ്ടെങ്കിൽ ബിഗ് ബോസ് അൾട്ടിമേറ്റിലേക്കെ പോകൂ. കാരണം അൾട്ടിമേറ്റിൽ നല്ല കളിക്കാരെയാണ് അവർ എടുക്കുന്നത്. അതിൽ ഞാൻ പോകും. അത് എന്തായാലും ബുക്ക്ഡ് ആണ്. ഞാൻ ഇല്ലാതെ അവർക്കത് നടത്താൻ പറ്റില്ല. ഇതിൽ എനിക്ക് കപ്പടിക്കാൻ പറ്റിയില്ലെങ്കിലും ഞാൻ അതിൽ കപ്പ് അടിച്ചോളാം’, എന്നാണ് റോബിൻ അഭിമുഖത്തിൽ പറയുന്നത്. ഈ വീഡിയോ ഇപ്പ്പോൾ ട്രോളുകളിൽ നിറയുകയാണ്.