Mammootty:സാഹിത്യകാരനായ എംടി വാസുദേവൻ നായരുടെ നവതിയോടനുബന്ധിച്ച് നടന്ന സാദരം ‘എം ടി ഉത്സവം’ പരിപാടിയിൽ മുഖ്യാതിഥി മമ്മൂട്ടി ആയിരുന്നു.എംടിയുമായുള്ള ബന്ധം തനിക്കു വാക്കുകളിലൂടെ വിശദീകരിക്കാൻ സാധിക്കുന്നതല്ലയെന്നും അദ്ദേഹത്തിന്റ സാഹിത്യത്തിലെ എല്ലാ കഥാപാത്രങ്ങളെയും താൻ സ്വപ്നം കണ്ടിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
എം ഡിയുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ചു തരാം പറഞ്ഞത് ഇങ്ങനെ ആണ്, ഒരു ചേട്ടനോ, അനിയനോ, പിതാവോ, സഹോദരനോ, സുഹൃത്തോ ആരാധകനോ അങ്ങിനെ ഏത് രീതിയിൽ വേണമെങ്കിലും എനിക്ക് അദ്ദേഹത്തെ സമീപിക്കാം. അദ്ദേഹത്തിന്റെ സാഹിത്യ കൃതിയിലെ എല്ലാ കഥാപാത്രവുമായി ഞാൻ മാറിയിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചതു മാത്രമല്ല, എംടിയുടെ സാഹിത്യത്തിലെ കഥാപാത്രങ്ങളെ ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്.മമ്മൂട്ടി എന്ന വ്യക്തിയിലെ നടനെ പരിപോഷിപ്പിച്ച കഥാപാത്രങ്ങളായിരുന്നു എംടിയുടേത്.
അദ്ദേഹത്തിന്റെ പുസ്തകങ്ങളിലെ കഥയും കഥാപാത്രങ്ങളും ആളുകളിലേക്ക് ആഴത്തിൽ എത്തിച്ചേർന്നിട്ടുണ്ട്.നവീകരിക്കപ്പെട്ട സാഹിത്യരചനകളുള്ള പൂർവ്വം എഴുത്തുകാരിൽ ഒരാളാണ് എം ടി വാസുദേവൻ നായർ.മറ്റ് ഭാഷകളിലെ സാഹിത്യപ്രവർത്തകരും വായനക്കാരും നുരീപകരും അദ്ദേഹത്തെ അറിയുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിച്ചൊരാൾ എന്ന നിലയിൽ എനിക്ക് ലഭിക്കുന്ന പ്രത്യേക അംഗീകാരം ആസ്വദിക്കാൻ കഴിയുന്നത് ഒരു ‘മാജിക്കൽ കണക്ഷൻ’ എം ടിയുമായി ഉള്ളതുകൊണ്ടാണ്. എം ടി ഇല്ലാതെ മലയാള ഭാഷ ഇല്ല. ഭാഷയുള്ള കാലം എം ടി അവശേഷിക്കുമെന്നും മമ്മൂട്ടി മനസ് തുറന്നു.