സീരിയലുകളിലൂടെയും സിനിമയിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മജ്ഞു പത്രോസ്. മലയാള സിനിമ ലോകത്തേക്ക് റിയാലിറ്റി ഷോയിലൂടെയാണ് മജ്ഞു എത്തിയത്. മജ്ഞു വലിയതോതില്‍ ശ്രദ്ധ നേടുന്നത് മറിമായം എന്ന ഹാസ്യ പരമ്പരയില്‍ അഭിനയിച്ചതോടെയാണ്. തുടര്‍ന്ന് സിനിമയിലേക്ക് നിരവധി അവസരങ്ങളാണ് മജ്ഞുവിനെ തേടി എത്തിയത്. സിനിമയെക്കാള്‍ കൂടുതല്‍ മജ്ഞു സജ്ജീവമായി നില്‍ക്കുന്നത് സീരിയലുകളിലാണ്.
ഒപ്പം സോഷ്യല്‍മീഡിയയിലും താരം സജീവമാണ്. സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് മജ്ഞു ശക്തമായി പ്രതികരിക്കാറുണ്ട്. ഇപ്പോള്‍ മജ്ഞു ഒരു പൊതു വേദിയില്‍ നടത്തിയ പ്രസംഗമാണ് വലിയ ചര്‍ച്ചയാകുന്നത്. പൊതു വേദിയില്‍ സീരിയല്‍ നടിനടന്മാര്ക്കെതിരെ മോശം പരാമര്‍ശം നടത്തിയ രാഷ്ട്രീയ നേതാവിനെതിരെ മജ്ഞു ശക്തമായി പ്രതികരിക്കുകയായിരുന്നു. മജ്ഞു വിനെ വേദിയിലിരുത്തി സീരിയല്‍ കാണാറില്ലെന്നും സീരിയല്‍ നടിനടന്മാരെ ഇഷ്ടമല്ലെന്നുമായിരുന്നു രാഷ്ട്രീയ നേതാവിന്റെ പരാമര്‍ശം.
സീരിയല്‍ നടികള്‍ വരുന്നത് ഇഷ്ടമല്ല താന്‍ അങ്ങനെയുള്ള പരിപാടികള്‍ കാണാറില്ലെന്നും അദ്ദേഹം പറഞ്ഞു. സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാര്‍ കാണാഞ്ഞിട്ടാണോ എന്നറിയില്ല. എന്ത് തന്നെയായാലും ഇതൊരു തൊഴില്‍ മേഖലയാണ്. അഭിനയം എന്ന് പറയുന്നത് ഒരു തൊഴില്‍ മേഖലയാണ്. അത്ര ഈസിയല്ല ഒരു മേഖലയിലും മുന്പിലെത്താന്. എനിക്ക് കൃഷി ഇഷ്ടമല്ല, അതുകൊണ്ട് ഒരു കര്ഷകന് വേദിയില്‍ ഇരിക്കുന്നത് ഇഷ്ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാര്‍ ആലോചിച്ചാല്‍ കൊള്ളാം എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
മജ്ഞുവിന്റെ പ്രതികരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയാണ്. സീരിയല്‍ നടികളെ ഇകഴ്ത്തുന്ന പരാമര്‍ശം നടത്തുകയും അവരുടെ സാമീപ്യം പോലും ഇഷ്ടമല്ലെന്നും ഞങ്ങളുടെ തൊഴില്‍ രംഗത്തെ പുച്ഛവല്‍ക്കരിക്കുകയും ചെയ്ത പ്രമുഖ പാര്‍ട്ടി നേതാവിന് ചുട്ട മറുപടി നല്‍കിയെന്ന് പലരും പ്രതികരിച്ചു.