ഉയര്‍ന്ന ജോലിയും ശമ്പളവും ഉപേക്ഷിച്ച് ആലപ്പുഴ സ്വദേശി ഫിലിപ്പ് ചാക്കോ പച്ചക്കറി കൃഷിയില്‍ പൊന്ന് വിളയിക്കുകയാണ്. എംബിഎ മാര്‍ക്കറ്റിംഗ് എച്ച്ആര്‍ ബിരുദം നേടിയ വ്യക്തിയാണ് ഫിലിപ്പ്. പാലക്കാടും മലമ്പുഴയിലും ഊട്ടിയിലുമായി 58 ഏക്കര്‍ സ്ഥലത്താണ് ഫിലിപ്പ് കൃഷി ചെയ്യുന്നത്. പഠിക്കുന്ന സമയത്ത് ക്ലാസില്‍ ഇരിക്കുമ്പോഴാണ് ഫിലിപ്പിന് കൃഷിയിലേക്ക് തിരിയണമെന്ന ആശയം തോന്നിയത്.
തുടര്‍ന്ന് പഠനത്തിന് ശേഷം സ്വകാര്യ എസ്റ്റേറ്റ് മാനേജരായി ജോലിയില്‍ പ്രവേശിച്ചു. മൂന്ന് വര്‍ഷം ജോലി ചെയ്തു. 2019ല്‍ ജോലി രാജിവെച്ച് കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. ചേര്‍ത്തല കഞ്ഞിക്കുഴിയില്‍ 36 ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്തത്. വേനല്‍ കൃഷിയില്‍ നിന്നുമാത്രം56 ടണ്‍ പച്ചക്കറി വിളവെടുത്തു. വേനല്‍ വിളകളില്‍ ഒതുങ്ങിപ്പോകാതിരിക്കുവാന് ഫിലിപ്പ് പാലക്കാട്ടേക്ക് തന്റെ തട്ടകം മാറ്റുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഫിലിപ്പ് വിറ്റത് 722 ടണ്‍ പച്ചക്കറിയാണ്. മൊത്തം വരുമാനം മൂന്നരക്കോടി രൂപയും. പാലക്കാട് എത്തിയ ഫിലിപ്പ് 30 ഏക്കര്‍ സ്ഥലത്തം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു മാസം 60 ടണ്‍ ആണ് ഉത്പാദനം. തുടര്‍ന്ന് മലമ്പുഴയില്‍ 24 ഏക്കര്‍ പച്ചക്കറിത്തോട്ടം ഏറ്റെടുത്തു. ഊട്ടിയില്‍ നാല് ഏക്കറില്‍ ശീതകാല പച്ചക്കറിയും കൃഷി ചെയ്യുകയാണ് ഇന്ന് ഈ ചെറുപ്പക്കാരന്. എല്ലായിടത്തുമായി 32 ഇനം പച്ചക്കറി കൃഷി ചെയ്യുന്നു. ദിവസം 2.5 ടണ്‍ പച്ചക്കറി വില്പന നടത്തുന്നു.
സ്വന്തം പച്ചക്കറി ബ്രാന്‍ഡ് ചെയ്തു വില്‍ക്കുന്നതാണ് ഫിലിപ്പിനെ വ്യത്യസ്തനാക്കുന്നത്. അടുത്തപടിയായി പച്ചക്കറി ഓണ്‍ലൈനായി വില്പന നടത്തുവാനും ഫിലിപ്പ് ആലോചിക്കുന്നുണ്ട്. നിലവില്‍ ഇടപ്പള്ളിയില്‍ മാത്രമാണ് ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നത്. ഇത് കേരളത്തിലെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുവാനും ഫിലിപ്പ് പദ്ധതിയിടുന്നു.