ന്യൂഡല്‍ഹി. രാജ്യത്തെ 2000 രൂപയുടെ നോട്ടുകള്‍ റിസര്‍ബാങ്ക് പിന്‍വലിച്ചു. നോട്ട് നിരോധനത്തിന് ഏഴ് വയസ്സ് പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് 2000 രൂപയുടെ നോട്ടുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ റിസര്‍ബാങ്ക് തീരുമാനിച്ചത്. 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറങ്ങി ഏഴ് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്നെയാണ് പിന്‍വലിച്ചിരിക്കുന്നത്. ഇനി 2000 രൂപ നോട്ടുകള്‍ പുറത്തിറക്കരുടെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കി. നിലവില്‍ വിപണയിലുള്ള 2000 രൂപ നോട്ടുകള്‍ മാത്രമാണ് സെപ്റ്റംബര്‍ 30 വരെ വിനിമയത്തിന് ലഭിക്കുക.
2016 സെപ്റ്റംബര്‍ 8നാണ് പ്രധാനമന്ത്രി 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇല്ലാത്ത സംഭവമായിരുന്നു നോട്ട് നിരോധനം. അന്ന് അത് വലിയ വിവാദങ്ങള്‍ക്ക് കാരണമായെങ്കിലും ഇത്തവണ 2000 നോട്ടുകള്‍ പിന്‍വലിച്ചത് അന്നത്തെ നോട്ട് നിരോധനവുമായി വലിയ വ്യത്യാസമുണ്ട്. പുതിയ നോട്ടുകള്‍ വിപണിയില്‍ ഇറക്കിന്നതിന് മാത്രമാണ് നിരോധനമുള്ളത്. ഇപ്പോള്‍ ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ സെപ്റ്റംബര്‍ 30 മുമ്പ് നോട്ടുകള്‍ മാറ്റിയെടുക്കണം. ജനങ്ങളുടെ കൈവശമുള്ള നോട്ട് മാറ്റിയെടുക്കുവാന്‍ നാല് മാസത്തോളം സമയം ലഭിക്കും.
മേയ് 23 മുതല്‍ ബാങ്കുകളില്‍ നോട്ട് മാറ്റുവാന്‍ നല്‍കും. ഒറ്റത്തവണ പരമാവധി 20000 രൂപ വരെയാണ് മാറ്റുവാന്‍ സാധിക്കുക. 2000 രൂപയുടെ നോട്ട് പുറത്തിറക്കിയതിന്റെ ഉദ്ദേശ്യം മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകള്‍ ആവശ്യത്തിന് വിപണിയില്‍ ലഭ്യമായതോടെ പൂര്‍ത്തിയായി. ഈ സാഹചര്യത്തില്‍ 2018- 2019ല്‍ തന്നെ 2000 രൂപയുടെ നോട്ടുകളുടെ പ്രിന്റിങ് നിര്‍ത്തിയിരുന്നു. 2017 മാര്‍ച്ചിന് മുമ്പാണ് പുറത്തിറക്കിയതാണ് നിലവില്‍ ഉപയോഗത്തിലുള്ള 89 ശതമാനം നോട്ടുകളും. ഈ നോട്ടുകള്‍ ഇതിനകം 4 മുതല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി.
പ്രചാരത്തിലുള്ള 2000 നോട്ടുകളുടെ മൂല്യം 2018ല്‍ 6.73 ലക്ഷം കോടി രൂപയായിരുന്നെങ്കില്‍ 2023 മാര്‍ച്ച് 31 ആയപ്പോഴേക്കും ഇത് 3.62 കോടിയായി കുറഞ്ഞു. ഇത് പ്രചാരത്തിലുള്ള നോട്ടുകളുടെ 10.8 ശതമാനം മാത്രമാണ്. അതേസമയം 2000 നോട്ടുകള്‍ കാര്യമായി വിപണിയില്‍ ഇല്ലെന്ന് ആര്‍ബിഐ അറിയിച്ചു. 2013-14 വര്‍ഷത്തിലും സമാന രീതിയില്‍ ആര്‍ബിഐ നോട്ട് പിന്‍വലിച്ചിരുന്നു.