ലോകശക്തിയായി വളരുന്ന ഇന്ത്യയ്ക്ക് അടിസ്ഥാന സൗകര്യ വികസനം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം എല്ലാ മേഖലയിലും കുതിക്കുകയാണ്. ഇപ്പോള്‍ ഹൈവേ നിര്‍മാണത്തില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ് ഹൈവേ അതോറിറ്റി. 100 മണിക്കൂര്‍ കൊണ്ട് 100 കിലോമീറ്റര്‍ റെക്കോര്‍ഡ് തീര്‍ത്തതോടെയാണ് ലോകത്തിന് തന്നെ രാജ്യം മാതൃകയാകുന്നത്.
ഗാസിയാബാദിനെയും അലിഗഡിനേയും ബന്ധിപ്പിച്ച് ബുലന്ത് ഷെഹര്‍ വഴി പോകുന്ന നാഷണല്‍ ഹൈവേ 34 എക്‌സ്‌പ്രെസ്വേ നിര്‍മാണത്തിലാണ് റെക്കോര്‍ഡ് നേട്ടം കൈവരിക്കുവാന്‍ കഴിഞ്ഞത്. കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗിരി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായിട്ടുള്ള ലാസര്‍ ആന്റ് ടൂബോ ആന്റ് ക്യൂബ് എന്ന കമ്പനിയാണ് ഹൈവേ നിര്‍മിച്ചത്.
ലോകോത്തര നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന എക്‌സ്പ്രസ് വേ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുവാന്‍ കോള്‍ഡ് സെട്രല്‍ പ്ലാന്റ് റിസൈക്ലിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ഗാസിയാബാദില്‍ നിന്നും അലിഗഡ് വരെ 118 കിലോമീറ്റര്‍ വരെയുള്ള ദൂരമാണ് പുതിയ ഹൈവേ. കഴിഞ്ഞ വര്‍ഷം 105 മണിക്കൂറില്‍ 33 മിനിറ്റില്‍ 75 കിലോമീറ്റര്‍ ഹൈവേ നിര്‍മിച്ച് എന്‍എച്ച്എഐ ഗിന്നസ് റെക്കോര്‍ഡ് തീര്‍ത്തിരുന്നു.