ജനീവ. ലോകം കോവിഡ് 19നേക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന. ലോകത്താകമാനം കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സമയത്താണ് ലോകരോഗ്യ സംഘടനയുടെ മേധാവി ട്രെഡ്രോസ് അഡാനം പുതിയ മുന്നറിയിപ്പ് നല്‍കുന്നത്. ലോകത്ത് ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ചതിനാല്‍ കോവിഡ് അവസാനിച്ചതായി കാണെരുതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് കോവിഡിന്റെ പുതിയ വകഭേദം മൂലം മരണം സംഭവിക്കുന്നുണ്ട്. ഇതിന് പുറമെ മാരകമായ വൈറസുകള്‍ ലോകത്തിന് ഭീഷണി ഉയര്‍ത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. 76-ാം ലോക ആരോഗ്യ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പുതിയ മഹാമാരി എത്തുമ്പോള്‍ നാം കരുതലോടെ ഇരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.