രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഞായറാഴ്ച മോദി പൂജ കര്‍മ്മങ്ങള്‍ക്ക് ശേഷം ചെങ്കോല്‍ പ്രധാനമന്ത്രി സ്ഥാപിക്കും. തമിഴ്‌നാട്ടിലെ പാരമ്പര്യത്തില്‍ നിര്‍മിച്ച് ബ്രിട്ടിഷുകാര്‍ പ്രധാമ പ്രധാനമന്ത്രിക്ക് നല്‍കിയതാണ് ചെങ്കോല്‍. നെഹ്‌റുവിന്റെ വീടായ അലബഹബാദ് ഹൗസിലാണ് ചെങ്കോല്‍ സൂക്ഷിച്ചിരുന്നത്. ഇതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കുന്നത്. അതേസമയം ചെങ്കോലിന് രാഷ്ട്രീയ ബന്ധമില്ലെന്നും സര്‍ക്കാര്‍ നീതിയുടെയും ന്യായത്തോടെയും പ്രവര്‍ത്തിക്കണമെന്നാണ് സൂചിപ്പിക്കുന്നതെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
തിരുവാടുതുറൈ അധീനത്തിന്റെ മേധാവിയോട് കൂടിയാലോചിച്ചാണ് ഈ ചരിത്ര പദ്ധതിക്ക് അന്ന് രൂപം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിക്കുന്ന ചടങ്ങില്‍ ചൊരിയാന്‍ 20 അധീനത്തിന്റെ മേധാവിമാരും ചടങ്ങില്‍ പങ്കെടുക്കും. ചെങ്കോലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട വുമ്മാടി ബങ്കാരു ചെട്ടിയും ചടങ്ങില്‍ പങ്കെടുക്കും. തമിഴ്‌നാട്ടില്‍ ചോളരാജവംശത്തിന്റെ കാലത്ത് അധികാര കൈമാറ്റം നടത്തിയിരുന്നത് ചെങ്കോല്‍ കൈമാറുന്ന ചടങ്ങിലൂടെയായിരുന്നു.
നീതി എന്ന വാക്കിന്റെ സെമ്മെ എന്ന തമിഴ് വാക്കില്‍ നിന്നാണ് സെങ്കോല്‍ എന്ന വാക്ക് ഉത്ഭവിക്കുന്നത്. കൈകൊണ്ട് നിര്‍മിച്ച മനോഹരമായ നിര്‍മിതിയാണ് ചെങ്കോല്‍. ചെങ്കോലിന് അഞ്ച് അടി നീളമാണ് ഉള്ളത്. വെള്ളിയില്‍ നിര്‍മിച്ച് സ്വര്‍ണം പൂശിയ ചെങ്കോലില്‍ രത്‌നങ്ങള്‍ പതിച്ചിരിക്കുന്നു. ചെങ്കോലിന് മുകളില്‍ നന്ദിയുടെ രൂപവും നിര്‍മിച്ചിരിക്കുന്നു.