ഫോബ്സ് 30 ആഅണ്ടര് 30 ഏഷ്യ പട്ടികയില്‍ ഇടം നേടി കേരള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ജെന്‍ റോബോട്ടിക്സ്. മികച്ച യുവ പ്രതിഭകളെ കണ്ടെത്തുവനാണ് ഫോബസ് ഈ പട്ടിക തയ്യാറാക്കുന്നത്. 2018-ല്‍ മലയാളികളായ അരുണ്‍ ജോര്‍ജ്, വിമല്‍ ഗോവിന്ദ്, റഷിദ് കെ, നിഖില്‍ എന്‍പി എന്നിവര്‍ ചേര്‍ന്നാണ് ജെന്‍ റോബോട്ടിക്സ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. മുമ്പ് മാന്‍ഹോളുകളില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന റോബോട്ടിനെ നിര്‍മിച്ച് ഇവരുടെ സ്റ്റാര്‍ട്ടപ്പ് ശ്രദ്ധ നേടിയിരുന്നു.
രാജ്യത്ത് ഈ കണ്ടുപിടുത്തം വലിയ ചര്‍ച്ചയാകുകയും ഇവരുടെ പ്രവര്‍ത്തനത്തെ വിവിധ മേഖലയിലുള്ളവര്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവഞ്ചറായ ബാന്‍ടിക്കൂട്ട് ഇന്ന് ഇന്ത്യയിലെ 17 സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ഒപ്പം 3000 ശുചീകരണ തൊഴിലാളികള്‍ക്ക് സാറ്റാര്‍ട്ടപ്പ് പരിശീലനം നല്കി റോബോട്ടിക് ഓപ്പറേറ്റര്‍മാരായി മാറ്റി. കമ്പനിക്ക് ലഭിച്ച ഈ അംഗീകാരം കൂടുതല്‍ യുവാക്കള്‍ക്ക് ഈ മേഖലയിലേക്ക് കടന്ന് വരുവാന്‍ പ്രചോദനമാകുമെന്ന് ജെന്‍ റോബോര്ട്ടിക്സിന്റെ സിഇഒ വിമല്‍ ഗോവിന്ദ് എംകെ പറഞ്ഞു.
ധനകാര്യം, വിനോദം, കായികം, സാങ്കേതികവിദ്യ എന്നി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവ സംരംഭകരാണ് ഫോബ്സ് 30 അണ്ടര്‍ 30 ഏഷ്യ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതില്‍ ഇന്‍ഡസ്ട്രി, മാനുഫാക്ചറിംഗ്, എനര്‍ജി വിഭാഗത്തിലാണ് കേരളത്തില്‍ നിന്നും ജെന്‍ റോബോട്ടിക്സ് ഇടം നേടിയത്. ജെന്‍ റോബോട്ടിക്സ് അടുത്തിടെ ഇറക്കിയ പുതിയ റോബോര്‍ട്ടാണ് ന്യൂറോ റീഹാബിലിറ്റേഷന്‍ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തുന്ന ജി ഗൈറ്റര്‍.
പക്ഷാഘാതം സംഭവിച്ച രോഗികള്‍ക്ക് സഹായകമാകുന്നതാണ് ഈ കണ്ടുപിടുത്തും. ഈ കണ്ടുപിടുത്തം വികസിപ്പിക്കുന്നതിനായി ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെയുള്ളവരില്‍ നിന്നും കമ്പനി 30 ലക്ഷം ഡോളര്‍ സമാഹരിച്ചു. സാമൂഹിക പ്രശ്നങ്ങള്‍ക്ക് സാങ്കേതിക വിദ്യയിലുടെ പരിഹാരം കാണുവാന്‍ ശ്രമിക്കുന്ന സ്റ്റാര്‍ട്ടപ്പ് എന്ന നിലയിലാണ് ജെന്‍ റോബോട്ടിക്സ് പട്ടികയില്‍ ഇടം നേടിയത്.