ന്യൂഡല്‍ഹി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 75 രൂപ നാണയം പുറത്തിറക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍. 75-ാം വാര്‍ഷികം ആഘോഷിക്കുന്ന രാജ്യത്തിനുള്ള ബഹുമാന സൂചകമായിട്ടാണ് നാണയം പുറത്തിറക്കുന്നത്. വൃത്തത്തില്‍ 44 മില്ലിമീറ്റര്‍ വ്യാസമുള്ള നാണയം. 35 ഗ്രാമുള്ള വെള്ളി, ചെമ്പ്‌സ നിക്കല്‍ സിങ്ക് എന്നിവയുടെ കൂട്ട് കൊണ്ടാണ് നാണയം നിര്‍മിക്കുക.
ഒരു വശത്ത് അശോകസ്തംഭവും സത്യമേവ ജയതേ എന്ന് രേഖപ്പെടുത്തിയതിന് താഴെയായി ദേവനാഗിരി ലിപിയില്‍ ഭാരത് എന്നും രേഖപ്പെടുത്തിയിരിക്കുന്നു. നാണയത്തില്‍ റൂപേ ചിഹ്നവും ഉണ്ടാകും. മറുവശത്ത് പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്യുക. ഇതിന് മുകളിലായി സന്‍സദ് സങ്കുല്‍ എന്നും താഴെയായി ഇംഗ്ലീഷില്‍ പാര്‍ലമെന്റ് മന്ദിരം എന്നും രേഖപ്പെടുത്തും.