മലയാളസിനിമയിലെ പുതുമുഖ നായികമാരില്‍ ശ്രദ്ധേയയാണ് ശ്രുതി രാമചന്ദ്രന്. ദുല്‍ഖര്‍ നായകനായി എത്തിയ ഞാന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി 2014ല്‍ മലയാള സിനിമയിലേക്ക് എത്തിയത്. എന്നാല്‍ ജയസൂര്യ ചിത്രം പ്രേതത്തിലെ വേഷമാണ് ശ്രുതിക്ക് മലയാളസിനിമയില്‍ നിരവധി അവസരങ്ങള്‍ നേടിക്കൊടുക്കുന്നതിനും കൂടുതല്‍ ആരാധകരെ ലഭിക്കുന്നതിനും കാരണമായത്. മലയാളത്തിന് മുറമെ തെലുങ്കിലും ശ്രുതി മുഖം കാണിച്ചിട്ടുണ്ട്. നടി എന്നതില്‍ കഴിഞ്ഞ് തിരക്കഥയിലും താരം ഒരു കൈ നോക്കിയിട്ടുണ്ട്.
ഇപ്പോളിത തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നടി തുറന്ന് പറയുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രുതിയും ഫ്രാന്‍സിസും വിവാഹിതരാകുന്നത്. ഇരുവരുടെയും വിവാഹം 2016ലാണ് കഴിഞ്ഞത്. പരസ്പര ബഹുമാനമാണ് കുടുംബജീവിതത്തിന്റെ വിജയരഹസ്യമെന്ന് നടി പറയുന്നു. 16-ാം വയസ്സിലാണ് താന്‍ ഫ്രാന്‍സിസിനെ കണ്ട് മുട്ടുന്നതെന്ന് ശ്രുതി പറയുന്നു. ഞങ്ങള്‍ ഒന്നിച്ചാണ് വളര്‍ന്നത്. ഞങ്ങളുടെ പ്രണയവും അങ്ങനെയായിരുന്നുവെന്നും താരം പറയുന്നു.
ഞങ്ങള്‍ ഒരുമിച്ച് വളര്‍ന്നപ്പോള്‍ ഞങ്ങളുടെ കൂടെ വളര്‍ന്നതാണ് ഞങ്ങളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും എന്നാല്‍ റിലേഷന്‍ഷിപ്പും വിവാഹവും രണ്ടാണെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നുവെന്നും ശ്രുതി പറയുന്നു. വിവാഹത്തിന് ശേഷമാണ് ഞങ്ങള്‍ ഒരു മിച്ച് ജീവിതം ആരംഭിക്കുന്നത്. അതേസമയം മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള കമ്യൂണിക്കേഷന്‍ ഗ്യാപ് ഒഴിവാക്കേണ്ടത് അത്യാവിശമാണെന്ന് ശ്രുതി പറയുന്നു. തന്റെ പ്രണയം വീട്ടില്‍ മറയാന്‍ ബുദ്ധിമുട്ടിയതായും ശ്രുതി പറയുന്നു. ഈ പ്രശ്നം കാരണമാണ് വീട്ടില്‍ പ്രണയം പറയുവാന്‍ ബുദ്ധിമുട്ടിയതെന്നും ശ്രുതി പറയുന്നു.