താന്‍ ബോഡി ഷെയ്മിങ്ങിന് സോഷ്യല്‍ മീഡിയയിലൂടെ മാത്രമല്ല ടി വി ചാനലുകളിലൂടെയും ഇരയാകുന്നതായി ഹണി റോസ്. സ്ത്രീകള്‍ തന്റെ ശരീരത്തെക്കുറിച്ച് പറഞ്ഞു പരിഹസിക്കുമ്പോഴാണ് കൂടുതല്‍ സങ്കടം തോനുന്നതെന്ന് ഹണി റോസ് പറയുന്നു. തനിക്ക് എതിരെ വരുന്ന ട്രോളുകള്‍ പലപ്പോഴും കണ്ട് ആസ്വദിക്കാറുണ്ട്. എന്നാല്‍ അത് അതിരുവിടുമ്പോള്‍ പ്രതികരിക്കാതിരിക്കുവാന്‍ സാധിക്കില്ലെന്നും ഹണി റോസ് പറയുന്നു. താന്‍ അതിഭീകരമായ നിലയിലാണ് ബോഡി ഷെയ്മിങ്ങിന് ഇരയാകുന്നത്.
ഒരു സ്ത്രീക്കെതിരെ അതിഭീകരമായ രീതിയില്‍ ബോഡി ഷെയ്മിങ്ങ് നടന്നാല്‍ കേള്‍ക്കാന്‍ അത്രസുഖകരമല്ല. തുടക്കത്തില്‍ വലിയ വിഷമം തോന്നിയിരുന്നു. എന്ത് കൊണ്ടായിരിക്കും തന്നെ ഇത്തരത്തില്‍ കളിയാക്കുന്നതെന്ന്. വീട്ടുകാര്‍ക്കും ഇതില്‍ വലിയ വിഷമം തോന്നിയിരുന്നു. എന്നാല്‍ പിന്നീട് താനും വീട്ടുകാരും ഇക്കാര്യം ശ്രദ്ധിക്കാതായെന്ന് ഹണി റോസ് പറയുന്നു. എന്നാല്‍ ഒരു സ്ത്രീയുടെ ശരീരത്തെ കളിക്കാക്കുന്നത് ഒരു സ്ത്രീ തന്നെയാണെങ്കിലോ.
ഇപ്പോള്‍ താന്‍ അഭിമുഖീകരിക്കുന്ന പ്രശ്നവും ഇതാണ്. അടുത്തിടെ ഒരു ചാനല്‍ അവതാരിക അതിഥിയായി എത്തിയ നടനോട് ചോദിച്ചു. ഹണി റോസ് മുന്‍പിലൂടെ പോയാല്‍ എന്ത് തോന്നും. ചോദ്യം ചോദിച്ച ശേഷം ആ കുട്ടിതന്നെ പൊട്ടിച്ചിരിക്കുകയാണ്. എന്നാല്‍ നടന് ആ ചോദ്യത്തിന് മാന്യമായ മറുപടിയാണ് നല്‍കിയത്. എന്ത് തോന്നാന്‍ ഒന്നും തോന്നില്ലെന്ന് അദ്ദേഹം പറഞ്ഞുവെന്ന് ഹണി റോസ് പറഞ്ഞു.
ആ പെണ്‍കുട്ടുയുടെ പെരുമാറ്റം തനിക്ക് വലിയ വിഷമം ഉണ്ടാക്കി. തനിക്ക് എന്തോ കുഴപ്പം ഉണ്ടെന്ന് അവര്‍ സ്ഥാപിക്കുകയാണ്. ഇനി ആ ചാനല്‍ തന്നെ അഭിമുഖത്തിന് വിളിച്ചാല്‍ ആദ്യം ചോദിക്കുന്ന ചോദ്യം ബോഡി ഷെയ്മിങ് കേള്‍ക്കുമ്പോള്‍ വിഷമം ഉണ്ടാകാറുണ്ടോ എന്നായിരിക്കും. മറ്റൊരു ചാനലില്‍ പറയുന്നത് കേട്ടു ഇതില്ലെങ്കിലും എനിക്ക് ഉദ്ഘാടനം ചെയ്യാന്‍ പറ്റുമെന്ന് വലിയ മോശം അവസ്ഥയാണിത്. ഇത്തരം പരിപാടികള്‍ക്ക് ചാനല്‍ അംഗീകാരം കൊടുക്കുക എന്നത് അതിലും പരിതാപകരമാണെന്ന് ഹണി റോസ് പറഞ്ഞു.