സാങ്കേതിക വിദ്യായുടെ രംഗത്ത് മനുഷ്യന് ദിവസം തോറും വളരുകയാണ്. പുതിയ പുതിയ നവ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന സാങ്കേതിക വിദ്യകള്‍ ദിവസവും മനുഷ്യന് കണ്ടെത്തുന്നു. ഓഗ്മെന്റഡ് റിയാലിറ്റിയുടെ അനന്തസാധ്യതകള്‍ അവതരിപ്പിക്കുകയാണ് ഇപ്പോള്‍ ആപ്പിള്‍ വിഷന്‍ പ്രോയിലൂടെ. പിതിയതരം കംപ്യൂട്ടര്‍ എന്നാണ് വിഷയന്‍ പ്രോയെ ആപ്പിള്‍ മേധാവി ടീം കുക്ക് വിശേഷിപ്പിക്കുന്നത്. ഫോണുകളെയും പാഡുകളെയും ലാപ്ടോപ്പുകളെയും എല്ലാം പിന്നിലാക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണിത്.
വിഷന്‍ പ്രോയെ മറ്റ് വിആര്‍ ഹെഡ്സെറ്റുകളില് നിന്നും വിത്യസ്തമാക്കുന്നത് അതിന്റെ സാങ്കേതിക വിദ്യകളാണ്. വിഷന്‍ പ്രോയുടെ ഡിസ്പ്ലേ സിസ്റ്റത്തില്‍ 23 മില്യന്‍ പിക്സല്‍സാണ് ഉള്ളത്. ചുരുക്കി പറഞ്ഞാല്‍ ഒരോ കണ്ണിനും ഓരോ 4കെ ടിവി പോലെ. അയണ്മാന് സിനിമയില്‍ കണ്ട സാങ്കേതിക വിദ്യയും വിഷന്‍ പ്രോയില്‍ യാഥാര്ത്യമാണ്. ഒപ്ടിക് ഐഡി എന്ന പേരില്‍ ആപ്പിള്‍ അവതരിപ്പിച്ച റെറ്റിന സ്കാനും വിഷന്‍ പ്രോയില്‍ കാണാന്‍ സാധിക്കും.
കീബോര്‍ഡും മൗസും എല്ലാം ഇനി പഴങ്കഥകളാകും കാരണം സിരിയുടെ സഹായത്തോടെയാണ് വിഷന്‍ പ്രോയുടെ പ്രവര്‍ത്തനം. അതേസമയം അത്ഭുത ലോകത്തെത്തി ആളുകള്‍ അവിടെ കുടുങ്ങിക്കിടക്കുമോ എന്ന ചോദ്യത്തിനും ആപ്പിളിന് ഉത്തരമുണ്ട്. ഉപയോഗിക്കുന്ന വ്യക്തിക്ക് മുന്നില്‍ ഒരാള്‍ എത്തിയാല്‍ ഐസൈറ്റ് സംവിധാനം ഹെഡ്സെറ്റിനെ ട്രാന്സ്പെരെന്റാക്കി മാറ്റും.
വിഷന്‍ പ്രോയിക്കായി പുതിയ ഒഎസ് ആപ്പിള്‍ നിര്‍മിച്ചിരിക്കുന്നു. വിവിധ ഒഎസുകളുടെ സാധ്യതകള്‍ കൂട്ടിയിണക്കിയാണ് നിര്‍മാണം. പരസ്പരം മുഖാമുഖം സംസാരിക്കുന്നത് പോലെ മറ്റൊരു വിഷന്‍ പ്രോ ഉപയോക്താവുമായി സംസാരിക്കുവാന്‍ സാധിക്കും. ആപ്പില്‍ അവതരിപ്പിച്ച പുതിയ മെഷീന് ലേണിങ് നമ്മുടെ ശരീര ചലനങ്ങളെപ്പോലെ യാഥാര്ത്തോടടുത്തു നില്ക്കുന്നു.