ന്യൂഡല്‍ഹി. ശ്രീരാമ ജന്മഭൂമി ക്ഷേത്രം ഡിസംബറില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി 2024 ജനുവരിയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം നല്‍കുമെന്ന് ക്ഷേത്ര നിര്‍മാണ സമിതി ചെയര്മാന്. മുന്‍നിശ്ചയിച്ച രീതിയില്‍ തന്നെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായി വരുകയാണ്. മൂന്ന് ഘട്ടങ്ങളായിട്ടാണ് നിര്‍മാണം നടത്തുന്നത്. ഇപ്പോള്‍ ആദ്യം ഘട്ടം പൂര്‍ത്തിയായിരിക്കുകയാണ്.
ഡിസംബറോട് നിര്‍മാണം പൂര്‍ത്തിയാക്കി പ്രതിഷ്ഠ നടത്തി ജനുവരിയില്‍ ഭക്തര്‍ക്കായി തുറന്ന് നല്‍കും. പ്രധാന ക്ഷേത്രം എട്ടര ഏക്കറിലാണ് പൂര്‍ത്തിയായിരിക്കുന്നത്. പ്രധാന ക്ഷേത്രത്തിനൊപ്പം ശബരി, വാല്മീകി തുടങ്ങി ഏഴ് പേര്‍ക്ക് അനുബന്ധ ക്ഷേത്രങ്ങളും ഉണ്ട്. അതേസമയം 75 ഏക്കറിലാണ് ക്ഷേത്രം സമുച്ചയം നിര്‍മിക്കുന്നത്. ഇതില്‍ മൂസിയവും ഉള്‍പ്പെടുന്നു. ക്ഷേത്ര നിര്‍മാണത്തിനായി 1800 കോടി രൂപയാണ് ചിലവ് വരുക എന്നാണ് വിവരം.
ക്ഷേത്രത്തില്‍ ഉപയോഗിക്കാനുള്ള മാര്‍ബിള്‍ രാജസ്ഥാനില്‍ നിന്നും ഗ്രാനൈറ്റ് കര്‍ണാടക, ആന്ധ്രപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ നിന്നുമാണ് എത്തിച്ചത്. ക്ഷേത്രത്തിന് ഭൂകമ്പവും പ്രകൃതി ദുരന്തങ്ങളും അതിജീവിക്കുവാനുള്ള കരുത്തുണ്ട്.