ചൂടുള്ള ഭക്ഷണം കഴിക്കുബോൾ ഒരിക്കൽ എങ്കിലും നാക്ക് പൊള്ളാത്തവരായി ആരും കാണില്ല. ചൂടുള്ള കാപ്പി ,ചായ കുടിക്കുമ്പോഴോ അല്ലെങ്കിൽ എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ നാക്ക് പൊള്ളി പോകുന്നത് പതിവാണ്. നാക്കിലൊരു തരിപ്പായിരിക്കും ആദ്യം അനുഭവപ്പെടുന്നത്. ഇഷ്ട ഭക്ഷണം കിട്ടുമ്പോൾ ചൂട് മറന്ന് കഴിക്കുന്നവർക്ക് പലപ്പോഴും ഈ പ്രശ്നം ഉണ്ടാകാറുണ്ട്.
നാക്കിൽ ഏൽക്കുന്ന ഈ ചെറിയ പൊള്ളൽ പിന്നെ ദിവസങ്ങളോളം നിലനിൽക്കും. ഏകദേശം 10 മുതൽ 14 ദിവസം വേണം പൊള്ളലേറ്റ സ്ഥലത്തു പുതിയ കോശങ്ങൾ വന്നു പഴയ സ്ഥിയിൽ എത്താൻ എടുക്കും. എന്നാൽ എങ്ങനെ പൊള്ളലേൽക്കുമ്പോൾ ഉണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകൾ മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില പരിഹാര മാർഗങ്ങളുണ്ട്.
പൊള്ളലേൽക്കുമ്പോൾ ഉടനെ തന്നെ ഒരു ഐസ് ക്യൂബ് എടുത്ത് നാവിൽ വയ്ക്കുക .ഏത് പൊള്ളലിന്റെ ആധിക്യം കുറയ്ക്കാൻ സഹായിക്കും .
പൊള്ളൽ മാറ്റാൻ എപ്പോഴും നല്ലത് തണുപ്പുള്ളത് കഴിക്കുന്നതാണ്. ചൂടുള്ള പദാർത്ഥത്തിന് കുറച്ചു സമയത്തേക്കു ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. തണുത്ത വെള്ളം നന്നായി കുടിക്കുക .
കുറച്ച മഞ്ഞൾ എടുത്ത് മഞ്ഞളിൽ 1-2 ടേബിൾസ്പൂൺ പാലും 1/4 ടീസ്പൂൺ തേനും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. വിരലോ ഇയർബഡോ ഉപയോഗിച്ച് മിശ്രിതം പൊള്ളലേറ്റ നാവിലെ ഭാഗത്ത് പുരട്ടി ഏകദേശം 10 മിനിറ്റ് വയ്ക്കുക. ശേഷം ശ്രദ്ധാപൂർവ്വം വായ കഴുകുക.മഞ്ഞൾ മികച്ച ആന്റിസെപ്റ്റിക് ആൻഡ് ആന്റിഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ളത് ആണ്. നാവിലെ നീരും വീക്കവും കുറയ്ക്കാൻ ഏത് സഹായിക്കും.
രണ്ടു മൂന്നു ദിവസത്തേക്കു എങ്കിലും മസാല അടങ്ങിയ ഭക്ഷണം ഒഴിവാക്കുക . ചൂടുള്ള പാനീയങ്ങൾ, മദ്യം, എരിവുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കനാം.ഇത്തരം ഭക്ഷണങ്ങൾ നാവിനു കൂടുതൽ പ്രകോപനം ഉണ്ടാക്കുന്നവയാണ്. മദ്ധ്യം പോലുള്ള ഡ്രിങ്ക്സ് പരിക്കേറ്റ കോശങ്ങളുടെ പുനർ നിർമ്മാണത്തെ വൈകിപ്പിക്കും. എരിവുള്ള ഭക്ഷണങ്ങൾ രോഗശാന്തിയെ ബാധിക്കില്ല, പക്ഷേ നാവ് വേദന കൂടുതൽ അസ്വസ്ഥതയും വേദനയും ഉണ്ടാക്കും.