ട്രെയിനിൽ ദീർഘ ദൂര യാത്രക്കാർ ബർത്ത് ബുക്ക് ചെയ്യാനാണ് പതിവ്. എന്നാലും ഉറങ്ങാൻ പലർക്കും ഭയമാണ്. എങ്ങാനും ഉറങ്ങിപ്പോയാലോ സ്റ്റേഷൻ എത്തിയാൽ അറിയുമോ എന്നൊക്കെ ഉള്ള പേടി എല്ലാവരുടെയ്യും ഉള്ളിൽ ഉണ്ടാവും. ഇടക്ക് ഇടക്ക് എഴുന്നേറ്റു ഏതു സ്റ്റേഷൻ ആയി എന്ന് നോക്കുന്നവരും കുറവല്ല. ഇനി പേടിച്ചു ഉറങ്ങാതെ ഇരിക്കേണ്ട. ഉറങ്ങിപോയാലും റെയിൽവേ തന്നെ നിങ്ങളെ ഉണർത്തിക്കോളും. രാത്രിയിൽ ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് സ്റ്റേഷൻ എത്തുന്നതിനു മുൻപ് അറിയാൻ വേണ്ടി വേക്ക്അപ്പ് കോൾ-ഡെസ്റ്റിനേഷൻ അലേർട്ട് സൗകര്യം റെയിവേ ആരംഭിച്ചിട്ടുണ്ട്.
ഈ സൗകര്യം സജീവമാക്കുമ്പോൾ, ലക്ഷ്യസ്ഥാനം എത്തുന്നതിന് മുൻപ് തന്നെ മൊബൈലിൽ അലർ മുഴങ്ങും.മൊബൈലിൽ ഈ സേവനം ലഭിക്കാൻ അലെർട് ടൈപ്പ് ചെയ്ത ശേഷം പിഎൻആർ നമ്പർ ടൈപ്പ് ചെയ്യണം അത് 139 ലേക്ക് അയയ്ക്. അല്ലെങ്കിൽ 139 വിളിക്കണം. കോൾ ചെയ്ത ശേഷം, ഭാഷ തിരഞ്ഞെടുത്ത ശേഷം 7 ഡയൽ ചെയ്ത ശേഷം പിഎൻആർ നമ്പർ ഡയൽ ചെയുക. അപോഴെകുമീ സേവനം ആക്റ്റീവ് ആകും. ഈ ഫീച്ചറിന് വേക്ക് അപ്പ് കോൾ എന്നാണ് പേര്. യാത്രക്ക്കാരന് ഇറങ്ങാനുള്ള സ്റ്റേഷൻ എത്തുന്നതിന് മുമ്പ് മൊബൈൽ ബെൽ അടിക്കും. സ്റ്റേഷൻ എത്താൻ പോകുന്നുവെന്ന് യാത്രക്കാരനെ അറിയിക്കും.
റെയിൽവേ നിയമങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് രാത്രികാലങ്ങളിൽ സഹയാത്രികരുടെ ഇടപെടലുകൾ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന തരത്തിൽ നിരവധി പരാതികൾ റെയിൽവേയ്ക്കു ലഭിക്കുന്നുണ്ട്. രാത്രി യാത്രയുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയിൽവേ ഇതോടകം നിരവധി മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇവയിൽ അധികവും പാലിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമങ്ങൾ കർശനമാക്കി ഉത്തരവിറക്കിയത്.
പുതിയ നിയമങ്ങൾ
- സീറ്റിലോ കമ്പാർട്ടുമെന്റിലോ കോച്ചിലോ ഇരിക്കുന്ന ഒരു യാത്രക്കാരനും ഉച്ചത്തിൽ മൊബൈലിൽ സംസാരിക്കാൻ പാടില്ല.
- ഒരു യാത്രക്കാരനും ഉച്ചത്തിൽ പാട്ടുകൾ കേൾക്കാൻ കഴിയില്ല.
- മൊബൈൽ സംസാരത്തിനും, പാട്ടുകൾ കേൾക്കുന്നതിനും ഇയർ ഫോണുകൾ ഉപയോഗിക്കാൻ നിർദേശിക്കുന്നു.
- രാത്രി 10 മണിക്ക് ശേഷം ലൈറ്റുകൾ അനുവദിക്കില്ല. നൈറ്റ് ലൈറ്റുകൾ മാത്രമേ അനുവദിക്കൂ.
- രാത്രി 10 മണിക്ക് ശേഷം ടിടിഇയുടെ ടിക്കറ്റ് പരിശോധന പാടില്ല.
- കൂട്ടമായി യാത്ര ചെയ്യുന്ന യാത്രക്കാർ രാത്രി 10 മണിക്ക് ശേഷം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ആശയവിനിമയം നടത്താൻ പാടില്ല.
- മധ്യ ബെർത്തിലെ സഹയാത്രികൻ 10 മണിക്കു ശേഷം ബെൽത്ത് ആവശ്യപ്പെട്ടാൽ ലോവർ ബെർത്ത് യാത്രക്കാരന് നിരസിക്കാൻ കഴിയില്ല.
- രാത്രി 10 മണിക്കു ശേഷം ട്രെയിനിൽ ഓൺലൈൻ ഭക്ഷണം അനുവദിക്കില്ല.
- ഇ- കാറ്ററിംഗ് സേവനങ്ങൾ ഉപയോഗിച്ച് രാത്രിയിലും ഭക്ഷണം ഓർഡർ ചെയ്യാം.
ഈ നിയമങ്ങളിൽ പലതും ഇതോടകം പ്രാബല്യത്തിലുള്ളതാണ്. എന്നാൽ ഇനി മുതൽ കൂടുതൽ കർശനമാക്കും. നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് സുഖമായ ഉറക്കം ഉറപ്പുവരുത്തുന്നതിനുള്ളതാണ് രാത്രികാല നിയമങ്ങൾ.
ആരെങ്കിലും നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ യാത്രക്കാർക്ക് ഇക്കാര്യം ഓൺ ബോർഡ് ടിടിഇ (ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ), കാറ്ററിംഗ് സ്റ്റാഫ്, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരോട് പരാതിപ്പെടാവുന്നതാണ്. പുകവലി, മദ്യപാനം, ചീട്ടുകളി എന്നിവയും റെയിൽവേ വിലക്കുന്നു. തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ട്രെയിനുകളിൽ കൊണ്ടുപോകുന്നതും ഇന്ത്യൻ റെയിൽവേ നിയമങ്ങൾക്ക് വിരുദ്ധമാണ്.