ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുത ക്ഷാമത്തിലൂടെയാണ് നമ്മുടെ അയല്‍ രാജ്യമായ ബംഗ്ലാദേശ് കടന്ന് പോകുന്നത്. വിദേശ മാധ്യമങ്ങള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം കാലാവസ്ഥയില്‍ ഉണ്ടായ വലിയ മാറ്റവും, ആവശ്യത്തിന് കല്‍ക്കരി വാങ്ങുവാന്‍ പണം ഇല്ലാത്തതുമാണ് കടുത്ത വൈദ്യുത ക്ഷാമത്തിലേക്ക് ബംഗ്ലാദേശിനെ എത്തിച്ചത്. രാജ്യത്ത് ഉഷ്ണ തരംഗം ശക്തമായതോടെ ജനങ്ങള്‍ ജീവിക്കുവാന്‍ ബുദ്ധിമുട്ടുകയാണ്. അതേസമയം വൈദ്യുതി ക്ഷാമ മൂലം രാജ്യത്തെ വ്യവസായങ്ങളും തകര്‍ച്ചയുടെ വക്കിലാണ്.
ലോകത്തെ തന്നെ രണ്ടാമത്തെ ഗാര്‍മെന്റ് നിര്മാതാക്കണാണ് ബംഗ്ലാദേശ്. അതിനാല്‍ തന്നെ വൈദ്യുതി ക്ഷാമം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ രാജ്യത്തിന്റെ സാമ്പത്ത് വ്യവസ്ഥയെ തന്നെ ബാധിച്ച് തുടങ്ങിയിരിക്കുന്നു. നിലവില്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെയാണ് വൈദ്യുതി മുടങ്ങുന്നത്. രാവിലെയും വൈകുന്നേരവുമാണ് കൂടുതല്‍ വൈദ്യുതി ഉപയോഗം ഉണ്ടാകുന്നത്. പവര്‍ ഗ്രിഡിന്റെ കണക്കുകള്‍ പ്രകാരം 25 ശതമാനം വരെ കുറവ് വൈദ്യുതയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
വൈദ്യുതി ക്ഷാമത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിക്കുന്നുണ്ടെങ്കിലും എത്രത്തോളം കാര്യക്ഷമമായി ഇതിന് പരിഹാരം കാണുവാന്‍ സാധിക്കും എന്ന വിഷയത്തില്‍ സംശയം നിലനില്‍ക്കുകയാണ്. കല്‍ക്കരി വാങ്ങുവാന്‍ പണം ഇല്ലാത്തതിനാല്‍ രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി നിലയമായ പയ്റ വൈദ്യുതി നിലയം സര്‍ക്കാര്‍ അടച്ച് പൂട്ടിയിരുന്നു.
ഈ നിലയത്തിന് 1320 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുവാനുള്ള ശേഷിയാണുള്ളത്. മേയ് മാസത്തിലും വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഉടന്‍ തന്നെ വൈദ്യുതി നലയത്തിലേക്ക് കല്‍ക്കരി എത്തിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കുവനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബംഗ്ലാദേശിന്റെ പ്രതിസന്ധി അവിടെയും അവസാനിക്കുന്നില്ല. 153 വൈദ്യുത നിലയങ്ങളില്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നത് 49 എണ്ണം മാത്രമാണ്. ബാങ്കി 51 എണ്ണം പകുതി ശേഷിയിലും മൂന്ന് എണ്ണം അടച്ചിട്ടിരിക്കുകയുമാണ്.
പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം വൈദ്യുതി ഉല്പാദനത്തിനായി കല്‍ക്കരി, വാതകം, ഇന്ധനം എന്നിവയുടെ കുറവാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇതിന് കാരണമായി സര്‍ക്കാര്‍ പറയുന്നത് സാമ്പത്തിക കാരണം ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങളാണ്. നിലവില്‍ പ്രതിസന്ധി മറികടക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍. റഷ്യ- യുക്രൈന് യുദ്ധത്തെ തുടര്‍ന്ന് ലോകത്ത് പല രാജ്യങ്ങളും പ്രതിസന്ധി നേരിടുന്നതായിട്ടാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി പറയുന്നത്.