ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന ചിത്രം മൈന ക്രിയേഷൻസിന്റെ ബാനറിൽ ചിത്രീകരണം പൂർത്തിയായി.വിജു രാമചന്ദ്രന്റേതാണ് ഈ ചിത്രത്തിന്റെ തിരക്കഥ
അന്തരിച്ച നടൻ കൊല്ലം സുധിയുടെ അവസാന ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം എന്നതാണ് ഇതിന്റെ മറ്റൊരു പ്രതേകത.തൊടുപുഴയിൽ ആയിരുന്നു പ്രധാന രംഗങ്ങൾ ഷൂട്ട് ചെയ്തത്.ധാരാളം യുവനിര നായകന്മ്മാരും ജനപ്രിയ അഭിനേതാക്കളും ഈ ചിത്രത്തിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
പാട്ടിനും ഹാസ്യത്തിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ കൊല്ലം സുധിയുടെ ഉറ്റ സുഹൃത്തു ആയ ഉല്ലാസ് പന്തലവുമുണ്ട്.അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ശിവൻകുട്ടൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി തുടങ്ങിയവരാണ് അടങ്ങിയ ഒരു വലിയ തറ നിര തന്നെ ഈ ചിത്രത്തിലുണ്ട്.ചിത്രത്തിന്റെ സഹ നിർമാതാവ് രമേശ് പണിക്കർ ആണ്.