തമിഴ്‌നാട്ടില്‍ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിക്കെതിരായ ഇ ഡിയുടെ നടപടി അപ്രതീക്ഷിതമായിരുന്നില്ല. കേസില്‍ തെളിവുകള്‍ എല്ലാം മന്ത്രിക്കെതിരായതോടെയാണ് സെന്തില്‍ കുമാറിനെ അറസ്റ്റ് ചെയ്യുവാന്‍ ഇ ഡി തീരുമാനിച്ചത്. കഴിഞ്ഞ മാസം മന്ത്രിക്കെതിരെ അന്വേഷണം തുടരാന്‍ സുപ്രീംകോടതി ഇ ഡിക്ക് അനുമതി നല്‍കിയിരുന്നു. എ ഐ ഡി എം കെയില്‍ നിന്നും ഡി എം കെയില്‍ എത്തിയ നേതാവാണ് സെന്തില്‍. സെന്തിലിന്റെ വരവ് എ ഐ ഡി എം കെയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും ഡി എം കെയ്ക്ക് വോട്ട് ലഭിച്ചു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്നും 25 സീറ്റ് നല്‍കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെന്തിലിനെ ഇ ഡി അറസ്റ്റ് ചെയതത്. ദീര്‍ഘ നേരം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു. സെന്തിലിനെ ഇ ഡി അറസ്റ്റ് ചെയ്തത്. അതേസമയം കണ്ട് അറിയേണ്ടത് സെന്തിലില് മാത്രം ഒതുങ്ങി നില്‍ക്കുന്നതാണോ കേന്ദ്ര ഏജന്‍സികളുടെ തമിഴ്‌നാട്ടിലെ നീക്കങ്ങള്‍ എന്നതാണ്. സ്റ്റാലിനെതിരെയും മുമ്പ് ശക്തമായ ആരോപണങ്ങള്‍ ബി ജെ പി ഉന്നയിച്ചിരുന്നു.
അതേസമയം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഒതുക്കുവാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തിപ്പെടുവാനും ഇത് ചിലപ്പോള്‍ വഴിവെയ്ക്കും. പ്രതിപക്ഷം ഭരിക്കുന്ന ബംഗാളിലും ഡല്‍ഹിയിലും മന്ത്രിമാര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പു കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ നടപടി സ്വീകരിച്ചിരുന്നു. പ്രതിപക്ഷവും വെറുതെയിരിക്കുന്നില്ല. ആരോപണങ്ങളുമായി അവരും ശക്തമായി രംഗത്തുണ്ട്.