സൗന്ദര്യം വർധിപ്പിക്കാനും ചർമ്മ സംരക്ഷണത്തിനും ആയി ധാരാളം ടിപ്സ് എന്ന് സോഷ്യൽ മീഡിയയിൽ ഉണ്ട്. നാച്ചുറൽ ആയി നിറം വര്ധിപ്പികം എന്നൊക്കെയുള്ള ടിപ്സ് കാണുമ്പോൾ പലരും അത് പരീക്ഷിച്ചു നോക്കും. നാച്ചുറൽ എന്ന് കാണുമ്പോൾ തന്നെ എല്ലാവരുടെയും മനസിലേക്കു ഓടി എത്തുന്ന ചിന്ത, ഇത് കൊണ്ട് ദോഷം ഒന്നും വരില്ലലോ എന്നത് ആവും. എന്നാൽ നാച്ചുറൽ എന്ന് പറയുന്ന പല സാധനങ്ങളും നമ്മുടെ ചർമ്മത്തിന് കേടു ഉണ്ടാക്കുന്നതാണ്. ഏത് അറിയാതെ അന്ന് പലരും ഇവയൊക്കെ പരീക്ഷിക്കുന്നത്.
ഈ തരത്തിലുള്ള വീഡിയോ ചെയ്യുന്നവര് ഉപയോഗിക്കുന്ന സാധനങ്ങൾ ചിലപ്പോൾ കുറച്ച നേരം ചര്മത്തിന് തെളിച്ചം നല്കുന്നവ ആവും. അത് കണ്ടു തെറ്റിദ്ധരിച്ചാണ് പലരും ഏതൊക്കെ ഉപയോഗിക്കുന്നത്. എന്നാല്‍, ഇതില്‍ പലതിലും സത്യാവസ്ഥ ഇല്ല എന്നതാണ് സത്യം. നാച്ചുറൽ എന്ന വാചകത്തോടെ എപ്പോൾ വളരെ ഏറെ വിറ്റഴിക്കപ്പെടുന്നവയാണ് ബ്യൂട്ടീ DIY കള്‍. എത്ര വില കൊടുത്തും ആളുകള്‍ ഇത് വാങ്ങാന്‍ തയ്യാറാകുന്നു. ഇത്തരത്തില്‍ നമ്മള്‍ ഇന്നും ഉപയോഗിക്കുന്നതും എന്നാല്‍, ഗുണത്തേക്കാൾ ഏറെ ദോഷം ഉണ്ടാകുന്ന കുറച്ച പ്രൊട്ട്സ് നോക്കാം.
ചെറുനാരങ്ങ
ചര്‍മ്മ സംരക്ഷണത്തിന് ഇന്ന് വ്യാപകമായി പ്രചാരണം നല്‍കുന്ന ഒരു നാച്വറല്‍ പ്രോഡക്ട് ആണ് ചെറുനാരങ്ങ. ചര്‍മ്മത്തിലെ കരുവാളിപ്പ് മാറാനും ചര്‍മ്മത്തിന് , നല്ല നിറം ലഭിക്കാനും, ചര്‍മ്മം നല്ല ക്ലിയറായി ലഭിക്കുന്നതിനും ചെറുനാരങ്ങ നല്ലതാണ് എന്ന പ്രചാരണം ഉണ്ട്.
എന്നാല്‍ സത്യം അതല്ല ചെറുനാരങ്ങ ചര്‍മ്മത്തിന് ദോഷകരമായ ഒരു വസ്തുവാനു. ചെറുനാരങ്ങാ ആസിഡ് പി എച് ആണ് . നാരങ്ങയുടെ പിഎച്ച് ലെവല്‍ എന്നത് 2 ആണ്.എന്നാൽ ചര്‍മ്മത്തിന്റെ പിഎച്ച് ലെവല്‍ എന്നത് 5 ആണ്. അസിഡിക് പി എച് കൂടുതൽ ഉള്ള ചെറുനാരങ്ങാ മുഖത് പുറ്റാട്ടുമ്പോൾ ചര്മത്തിലെ അസിഡിറ്റി കൂടുകയും ഈർപ്പം നഷ്ടപ്പെട്ടു ചർമ്മം പെട്ടന്ന് വരണ്ടതും ആവുന്നു. ഏത് ചര്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നു.
കോഫി സ്ക്രബ്ബ് & ഷുഗർ സ്‌ക്രബ്
കോഫി ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യുന്നവരും അതുപോലെ തക്കാളിയിൽ പഞ്ചസാര ചേർത്ത് സ്ക്രബ്ബ് ചെയ്യുന്നവരും ധാരാളം ആണ്.
നമ്മളുടെ ശരീരത്തില്‍, പ്രത്യേകിച്ച് ചര്‍മ്മത്തില്‍ പരുപരുത്ത സാധനങ്ങള്‍ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നത് ചര്‍മ്മത്തിനെ ഡാമേജ് ആക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, പലരും ഇതിനെ കുറിച്ച് ബോധവാന്മാരല്ല. കോഫി പഞ്ചസാര ഇവയൊക്കെ റഫ് ആയിട്ടുള്ള ഒരു പ്രോഡക്ട് ആണ്. ഇത് ഉപയോഗിച്ച് നമ്മള്‍ ചര്‍മ്മത്തില്‍ സ്‌ക്രബ് ചെയ്യുമ്പോള്‍ അത് പോറലുകളും മറ്റും ചര്‍മ്മത്തില്‍ ഉണ്ടാക്കുന്നു. കോഫി ഉപയോഗിച്ചതുകൊണ്ട് ചര്‍മ്മത്തില്‍ യാതൊരു മാറ്റവും ഉണ്ടാകുന്നില്ല എന്നതും മറക്കരുത്.
കറുവാപ്പട്ട
ഇന്ന് മുഖക്കുരു അകറ്റുന്നതിനും ചര്‍മ്മ സംരക്ഷണത്തിനും കറുവാപ്പട്ട ഉപയോഗിക്കുന്നുണ്ട് . കറുവാപ്പട്ടയില്‍ ആന്റിഇന്‍ഫ്‌ലമേറ്ററി ആന്റിഫംഗല്‍ പ്രോപര്‍ട്ടീസ് അടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്ന കറുവപ്പട്ടയിൽ വ്യാജന്മ്മാരും ഉണ്ട് . ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാക്കാനും ഇതിന് ശേഷി ഉണ്ട്.
മുഖത്ത് പുതിയ സാധനം ഉപയോഗിക്കുന്നതിന് മുന്‍പും അതിനെക്കുറിച്ച് ശരിയായിട്ടുള്ള വിവരങ്ങള്‍ മനസ്സിലാക്കി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇവ ശ്രദ്ധിക്കാതിരുന്നാൽ പിന്നെ ഒരിക്കലും കറക്റ്റ് ചെയ്യാൻ കഴിയാത്ത വിധം ചർമം നശിക്കാൻ സാധ്യത ഉണ്ട്.