നയന്‍താരയുടെ അടുത്തിടെ ഇറങ്ങിയ ചില സിനിമകള്‍ നിരാശപ്പെടുത്തിയെങ്കിലും കൈ നിറയെ അവസരങ്ങളാണ് നയന്‍താരയ്ക്ക് ലഭിക്കുന്നത്. താര ദമ്പതികള്‍ക്ക് കുട്ടി ഉണ്ടായ ശേഷം സിനിമയില്‍ നിന്നും നയന്‍താര വിട്ട് നില്‍ക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും സിനിമയില്‍ കൂടുതല്‍ സജീവമാകുകയായിരുന്നു താരം. ഭര്‍ത്താവ് വിഘ്നേശ് ശിവനൊപ്പം നിര്‍മാണ രംഗത്തും സജ്ജീവമാണ് താരം. അതേസമയം സിനിമാ ജീവിതത്തില്‍ നിന്നും താരം ഉണ്ടാക്കിയ സമ്പത്തും കുറവല്ല.
പ്രൈവറ്റ് ജെറ്റും ആഡംബര കാറുകളും സ്വന്തമായിട്ടുള്ള താരത്തിന് മറ്റ് നിരവധി വരുമാന മാര്‍ഗങ്ങളും ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ താരം റിയല്‍ എസ്റ്റേറ്റ് ബിസനസില്‍ സജീവമാണ്. കൂടാതെ ലിപ് ബാം കമ്പനി എന്ന കോസ്മെറ്റിക് ബ്രാന്‍ഡിലും നയന്‍താരയ്ക്ക് പങ്കാളിത്തമുണ്ട്. നയന്‍താരയുടെ പുതിയ ബിസനസ് നീക്കത്തെക്കുറിച്ചാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായി കേരളത്തില്‍ നിരവധി സ്ഥലങ്ങളാണ് താരം വാങ്ങിയിരിക്കുന്നത്.
ഈ സ്ഥലങ്ങളില്‍ വന്‍ പദ്ധതികളാണ് ഒരുങ്ങുന്നത്. വലിയ ബില്‍ഡിംഗുകള്‍ പണിത് വില്‍ക്കുവനാണ് നീക്കം. ഭര്‍ത്താവ് വിഘ്നേശ് ശിവന്റെ നേതൃത്വത്തിലാണ് കേരളത്തിലെ ബിസിനസ് പദ്ധതികള്‍ പുരോഗമിക്കുന്നത്. നിരവധി ബിസിനസുകളാണ് നിലവില്‍ ഇരുവര്‍ക്കും ഉള്ളത്. നയന്‍താര യു എ ഇലെ എണ്ണ കമ്പനിയില്‍ വന്‍ നിക്ഷേപം നടത്തുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. നിലവില്‍ ഒരു സിനിമയില്‍ അഭിനയിക്കുവാന്‍ നയന്‍താരയ്ക്ക് വേണ്ടത് അഞ്ച് കോടി മുതല്‍ 10 കോടി വരെയാണ്.