പ്രഷർ കുക്കർ ഇല്ലാത്ത അടുക്കള ഇന്നു ചുരുക്കം ആണ്. സമയം ലാഭിക്കാൻ എല്ലാവരും പെട്ടന്ന് ആശ്രയിക്കുന്നത് പ്രഷർ കുക്കർ ആണ്.
പാചകം എളുപ്പമാക്കാനും പ്രഷർ കുക്കർ സഹായിക്കുന്നു. അരിയും പച്ചക്കറികളും പരിപ്പ് പയർ വർഗങ്ങളും ഇറച്ചി വിഭവങ്ങളുമെല്ലാം തന്നെ പ്രഷർ കുക്കർ ഉപയോഗിചു വേവിച്ചാൽ സാധാരണ രീതിയിൽ വേവിയ്ക്കുന്നതിന്റെ കാൽ ഭാഗം സമയം കൊണ്ട് പാകം ചെയാം എന്നതാണ് എല്ലാവരെയും പ്രഷർ കുക്കർ ഫാൻ ആക്കിയതിനു പിന്നിലെ രഹസ്യം വിസിൽ വരുന്നതിൽ നിന്നും ഭക്ഷണം പകമായോ എന്നും വേഗത്തിൽ മനസിലാക്കാം.
കുക്കറിൽ ഭക്ഷണം പാകം ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കുമോ എന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായം നിലവിലുണ്ട്. ആവി പാത്രത്തിനുള്ളിൽ തന്നെ തടഞ്ഞ് നിർത്തിയാണ് പ്രഷർ കുക്കർ പ്രവർത്തിയ്ക്കുന്നത്. കുക്കറിൽനുള്ളിലെ ചൂട് തടഞ്ഞ് നിർത്തി ഭക്ഷണത്തിലേയ്ക്ക് വഴിതിരിച്ച് വിടുന്നു. ഇതേ രീതിയിൽ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് കുക്കർ ദോഷകരമാണെന്ന അഭിപ്രായമുള്ളവരുടെ വാദത്തിന് അടിസ്ഥാനം. ഈ പ്രക്രിയ വഴി ഭക്ഷണത്തിലെ പോഷകങ്ങളെ കൂടിയ തോതിൽ ചൂടാക്കുന്നതിലൂടെ ഇതിന്റെ ഗുണം നഷ്ടപ്പെടുന്നുവെന്നതാണ് വാദം.
പ്രഷർ കുക്കറിൽ എല്ലാ വസ്തുക്കളും പാകം ചെയുന്നത് ആരോഗ്യകരമല്ലെന്നാണ് പറയപ്പെടുന്നു. ചോറുണ്ടാക്കുന്നതും ഇന്ന് പലരും പ്രഷർ കുക്കറിലാണ്. അരിയും ഉരുളക്കിഴങ്ങും ഇതിൽ പെടുന്നു. കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുള്ള ഭക്ഷ്യ വസ്തുക്കളാണ് ഇവ രണ്ടും . ഇതിനാൽ തന്നെയാണ് ഇത് കുക്കറിൽ പാകം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല. അരി മാത്രമല്ല, സ്റ്റാർച്ച് അഥവാ കാർബോഹൈഡ്രേറ്റ് അടങ്ങിയവ, ഇതുപോലെ ഇവ കൂടുതൽ സമയം പാകം ചെയ്യേണ്ടി വരുന്നവയെങ്കിൽ കുക്കർ ഒഴിവാക്കുന്നതാണ് നല്ലത്.
പാകം ചെയ്യുമ്പോൾ ഇതിലെ സ്റ്റാർച്ച് കുക്കറിൽ അക്രലിമൈഡ് എന്ന ദോഷകരമായ കെമിക്കൽ ഉൽപാദിപ്പിയ്ക്കുന്നു. ഇത് സ്ഥിരം ശരീരത്തിലെത്തുന്നത് ക്യാൻസർ, വന്ധ്യത, നാഡീസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. മാത്രമല്ല, അരി വേവാൻ കൂടാൻ സമയവും വേണ്ടിവരുന്നു. അതുവഴി ഗുണങ്ങൾ നശിപ്പിയ്ക്കുകയും ചെയ്യുന്നു. അരി മാത്രമല്ല, സ്റ്റാർച്ച് അടങ്ങിയ ഭക്ഷണങ്ങൽ കുക്കറിൽ ഇതേ രീതിയിൽ വേവിച്ചാൽ അക്രലിമൈഡ് ഉൽപാദിപ്പിയ്ക്കപ്പെടുന്നു. സ്റ്റാർച്ച് അടങ്ങിയവ കൂടുതൽ സമയം വേവിയ്ക്കുന്നത് നല്ലതുമല്ല. അതേ സമയം ആവി കയറ്റാനുള്ള, കുറവ് സമയം മാത്രം വേവിയ്ക്കേണ്ടി വരുന്നവ കുക്കറിൽ പാകം ചെയ്യുന്നത് ഏറെ ആരോഗ്യകരവുമാണ്.