ഓസ്കാര്‍ പുരസ്കാരം നല്കുന്ന ദി അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് അംഗമായി മലയാളിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 398 പേരില്‍ ഒരാളാണ് മാനന്തവാടി അശ്വതിയിലെ പി സി സനത്ത്. ഓസ്കാര്‍ പരിഗണിക്കേണ്ട ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സനത്തിന് വോട്ട് ചെയ്യാം. കേരളത്തില്‍ നിന്നും വിഷ്വല്‍ ഇഫക്ട്സ് വിഭാഗത്തില്‍ സനത്തിന് മാത്രമാണ് അംഗത്വം ലഭിച്ചത്.
ഇതിനോടകം 50 കൂടുതല്‍ സിനിമകളില്‍ സനത്ത് വിഷ്വല്‍ ഇഫക്ട് നിര്‍വഹിച്ചിട്ടുണ്ട്. കൂടുതലും തെലുങ്ക് ചിത്രങ്ങളാണ്. ഫഹദ് ഫാസിലിന്റെ മലയന്‍കുഞ്ഞാണ് അവസാനമായി സനത്തിന്റെതായി ഇറങ്ങിയ മലയാള ചിത്രം. അഭിനയം, ഛായഗ്രഹണം, രചന, സംവിധാനം, വസ്ത്രാലങ്കാരം, ഡോക്യുമെന്ററി, സംഗീതം, നിര്‍മാണം, ഫിലിം എഡിറ്റിങ്, പ്രൊ#ക്ഷന്‍, ഡിസൈന്‍, വിഷ്വല്‍ ഇഫക്ട്സ് എന്നി 19 മേഖലയിലാണ് അക്കാദമി അംഗത്വം നല്‍കിയത്.
സനത്ത് അഹമ്മദാഹാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നും അഞ്ച് വര്‍ഷത്തെ ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് 1997 മുതല്‍ സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചു. അഞ്ജി, മഗധീര എന്നി സിനിമകള്‍ക്ക് ദേശീയ അംഗീകാരം ലഭിച്ചു.