തിരുവനന്തപുരം. വന്ദേഭാരത് ട്രെയിനിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് കേരളം ഒന്നാമത് നില്‍ക്കുമ്പോഴും സംസ്ഥാനത്തിന് ലഭിക്കേണ്ട രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി വിവരം. തിരുവനന്തപുരം ഡിവിഷന് അനുവദിച്ച ട്രെയിന്‍ കേരളത്തില്‍ എത്തിക്കാതെ തിരുനല്‍വേലി വഴി മധുരയിലേക്ക് സര്‍വീസ് നടത്തുവനാണ് ശ്രമിക്കുന്നത്.
അതേസമയം കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതില്‍ അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കേരളത്തിന് ലഭിക്കേണ്ട വന്ദേഭാരത് തമിഴ്നാടിന് ലഭിക്കും. അതേസമയം തമിഴ്നാട്ടില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ചെന്നൈയില്‍ നിന്നും ആരംഭിക്കുന്ന രണ്ട് ട്രെയിനുകളില്‍ ഒന്ന് മൈസൂരുവിലേക്കും ഒന്ന് കോയമ്പത്തൂരിലേക്കുമാണ് സര്‍വീസ് നടത്തുന്നത്.
മൂന്നാമത്തെ ട്രെയിന്‍ ചെന്നൈയില്‍ നിന്നും തിരുപ്പതിയിലേക്ക് സര്‍വീസ് നടത്തും ഇതിന്റെ ഉദ്ഘാടനം ഉടന്‍ ഉണ്ടാകും. അതേസമയം ചെന്നൈയില്‍ നിന്നും വിജയവാഡയിലേക്ക് സര്‍വീസ് നടത്തുന്ന കര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിനിടെയാണ് കേരളത്തിന് ലഭിക്കേണ്ട രണ്ടാമത്തെ വന്ദേഭാരത് തട്ടിയെടുക്കാന്‍ തമിഴ്നാട് ശ്രമം നടത്തുന്നത്.
ഈ നീക്കത്തിന് പിന്നില്‍ റെയില്‍വേയിലെ തന്നെ ചില ഉദ്യോഗസ്ഥരാണെന്നാണ് വിവരം. നിലവില്‍ വൈദ്യുതീകരിച്ച എല്ലാ സംസ്ഥാനങ്ങളിലും വന്ദേഭാരത് നല്കി കഴിഞ്ഞു. ജൂലായ് മുതല്‍ തിരക്കേറിയ റൂട്ടുകളില്‍ ഒന്നില്‍ കൂടുതല്‍ വന്ദേഭാരത് നല്‍കുമെന്നാണ് റെയില്‍വേ അറിയിച്ചത്. അതേസമയം എറണാകുളം ബെംഗളൂരു, തിരുവനന്തപുരം സേലം റൂട്ടില്‍ പുതിയ വന്ദേഭാരത് വേണമെന്നാണ് ആവശ്യം.