ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരായ ഇലോണ്‍ മസ്‌കും സുക്കര്‍ബര്‍ഗും നേരിട്ട് കൊമ്പുകോര്‍ക്കുന്ന വാര്‍ത്തകാളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ട്വറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത ശേഷം നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ ഇതെല്ലാം പ്രതികൂലമായിട്ടാണ് ട്വിറ്ററിനെ ബാധിച്ചത്. മസ്‌ക് ട്വിറ്ററില്‍ നടത്തിയ പരിഷ്‌കാരങ്ങള്‍ എല്ലാം ഉപഭോക്താക്കള്‍ക്ക് നിരാശമാത്രമാണ് നല്‍കിയത്.
ആ സാഹചര്യം മുതലെടുക്കുവനാണ് മെറ്റയും സക്കര്‍ബര്‍ഗും തീരുമാനിച്ചിരിക്കുന്നത്. ട്വറ്ററിന് ബദലായി ത്രെഡ്‌സ് എന്ന ആപ്പാണ് മെറ്റാ ആവതരിപ്പിക്കുവാന്‍ ഒരുങ്ങുന്നത്. നിലവില്‍ പല ആപ് സ്റ്റോറുകളിലും പ്രി ഓര്‍ഡറായി ലഭ്യമാക്കിയിരിക്കുന്ന ആപ് വ്യാഴാഴ്ച മുതല്‍ എല്ലാവര്‍ക്കും ലഭിച്ച് തുടങ്ങും. നിലവില്‍ പുറത്തുവന്ന ചിത്രങ്ങളില്‍ നിന്നും ട്വിറ്ററിന് സമാനമായ രീതിയിലാണ് ആപ്.
വിഡിയോയ്ക്കും ചിത്രങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ഇസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയ്ക്ക് പുറമെ എഴുത്തിന് പ്രധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റാ ത്രെഡ്‌സ് അവതരിപ്പിക്കുന്നത്. ട്വിറ്റര്‍ ചില സേനവങ്ങള്‍ക്ക് പണം ഈടാക്കുമ്പോള്‍ ത്രെഡ്‌സ് സൗജന്യ സേവനമാണ് നല്‍കുന്നത്. ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ വലിയ ഒരു വിഭാഗം യുവാക്കളെ ആകര്‍ഷിക്കുവാനും സാധിക്കും.
അതേസമയം മെറ്റായുടെ ത്രെഡ്‌സിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റര്‍ സ്ഥാപകരില്‍ ഒരാളായ ജാക് ഡോഴ്‌സി. ആപ് ആവശ്യത്തില്‍ അധികം വിവരങ്ങള്‍ ശേഖരിക്കും എന്നായിരുന്നു വിമര്‍ശനം. ഡോഴ്‌സിയുടെ അരോപണം ചില സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ അടക്കം പുറത്തുവിട്ടുകൊണ്ടാണ്. ആപ് ധനകാര്യ വിവരങ്ങള്‍, വ്യക്തി വിവരങ്ങള്‍, ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവ ശേഖരിക്കുന്നുവെന്നാണ് ആരോപണം.