ന്യൂഡല്‍ഹി. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ പദ്ധതി. അത്യാധുനിക സൗകര്യങ്ങളോടെ ടി ട്രെയിന്‍ അവതരിപ്പിക്കുവനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. പഴയകാല ആവി എന്‍ജിന്റെ മാതൃകയിലാണ് ടി ട്രെയിന്‍ നിര്‍മിക്കുന്നതെങ്കിലും വൈദ്യുതയിലാണ് ട്രെയിന്‍ പ്രവര്‍ത്തിക്കുക. ദക്ഷിണ റെയില്‍വേയുടെ പേരമ്പൂര്‍ ഗാരിജ് ആവഡി ഇഎംയു കാര്‍ ഷെഡ്, തിരുച്ചിറപ്പള്ളി ഗോള്‍ഡന്‍ റേക്ക് വര്‍ക്ക്ഷോപ്പ് എന്നിവിടങ്ങളിലാണ് ട്രെയിന്‍ നിര്‍മിച്ചത്.
1895ല്‍ ആദ്യമായി ഇന്ത്യയില്‍ നിര്‍മിച്ച തദ്ദേശിയ ട്രെയിന്‍ എന്ജിന് 734 ന്റെ രൂപത്തിലാണ് ട്രെയിന്റെ മുന്‍ഭാഗം. അതേസമയം ട്രെയിനില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എസി കോച്ചുകളാണ് ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്. മൂന്ന് കോച്ചുകള്‍ ചെയര്‍കാറാണ്. ഒരണ്ണം റസ്റ്റോറന്റാണ്. മികച്ച യാത്ര സൗകര്യം ഒരുക്കുന്നതിനായി ട്രെയിനിന്റെ അകത്തളം വളരെ മനോഹരമായിട്ടാണ് നിര്‍മിച്ചിരിക്കുന്നത്.
ട്രെയിനിന്റെ രൂപകല്പന നിര്‍വഹിച്ചിരിക്കുന്നത് ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ്. ട്രെയിനിന്റെ എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 48 യാത്രക്കാര്‍ക്ക് സഞ്ചരിക്കുവാന്‍ സൗകര്യമുണ്ട്. വന്ദേഭാരത് ട്രെയിനിനോട് സമാനമാണ് സൗക്യര്യങ്ങള്‍. പനോരമിക് വ്യൂവും ഇതില്‍ ലഭിക്കും.