തിരുവനന്തപുരം. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവ ചര്‍ച്ചയാകുകയാണ് സില്‍വര്‍ലൈന്‍ പദ്ധതി. സില്‍വര്‍ലൈന്‍ പദ്ധതിക്ക് മുമ്പ് തടസ്സമായി നിന്നത് ഡല്‍ഹിയിലെ രാഷ്ട്രീയ തീരുമാനമായിരുന്നുവെന്നാണ് സംസ്ഥാനസര്‍ക്കാര്‍ കരുതിയിരുന്നത്. സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച് ഡി പി ആറിലെ പിഴവുകള്‍ റെയില്‍വേ പലവട്ടം ചൂണ്ടിക്കാണിച്ചിട്ടും അത് തിരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
എന്നാല്‍ കെ വി തോമസും ഇ ശ്രീധരനും നടത്തിയ ചര്‍ച്ചയില്‍ ബദല്‍ നിര്‍ദേശം ഇ ശ്രീധരന് മുന്നോട്ട് വെച്ചു. കേരളത്തിന് വേണ്ടത് അതിവേഗ റെയില്‍വേയാണെന്നാണ് ഇ ശ്രീധരന് മുന്നോട്ട് വയ്ക്കുന്നത്. ഈ വിഷയത്തില്‍ ഈ ശ്രീധരന് ലഭിച്ച ബി ജെ പി പിന്തുണയും ഡല്‍ഹിയില്‍ നിന്നുള്ള രാഷ്ട്രീയപിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.
ഇ ശ്രീധരന് മുന്നോട്ട് വെച്ച വേഗ റെയില്‍ പദ്ധതിയെ ബി ജെ പി പിന്തുണയ്ക്കുന്നത് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരിക്കണം. ഇത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചലനങ്ങള്‍ക്ക് വഴിവെച്ചേക്കാം. വേഗറെയില്‍ പദ്ധതി ബി ജെ പി പിന്തുണയോടെ അവതരിപ്പിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചേക്കാം എന്നാണ് വിലയിരുത്തല്‍.
അതേസമയം വേഗറെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന വരുടെ പക്ഷത്ത് യു ഡി എഫും, പരിസ്ഥിതിവാദികളും ബുദ്ധിജീവികളും ഭൂമി നഷ്ടപ്പെടുന്നവരുമായി ചുരുങ്ങും എന്നതാണ് സത്യം. ബദല്‍ നിര്‍ദേശം ഇ ശ്രീധരന് മുന്നോട്ട് വെച്ചതാണെന്നും റെയില്‍വേ വിഷയത്തില്‍ ശ്രീധരനാണ് ബി ജെ പിയുടെ മാര്‍ഗനിര്‍ദേശി എന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു.