സാധാരണയായി വീടുകളിൽ ഒരേ സോപ്പ് ഉപയോഗിച്ച് ആവും വെള്ളവും കുളിക്കുന്നത്. ബാത്റൂമിൽ പൊതുവായി ഒരു സോപ്പ് ഉണ്ടാവും അത് തന്നെ ആവും എല്ലാവരും ഉപയോഗിക്കുന്നത്. എന്നാൽ ഇത് ആരോഗ്യത്തെ ബാധിക്കുന്നതിനു കാരണമാകും.ഒരേ സോപ്പ് ഒത്തിരി ആളുകൾ ഉപയോഗിച്ചാൽ അതിൽ ധാരാളം ബാക്ടീരിയകളും മറ്റു രോഗകാരികളായ സൂക്ഷ്മാണുക്കളും വളരും. ഇത് ഒരാളിൽ നിന്ന് മറ്റെയാളിലേക് വേഗത്തിൽ പടരുന്നു. കൂടാതെ ചര്‍മത്തില്‍ അണുബാധ ഉണ്ടാവുന്നതിനും കാരണമാകുന്നു.
ഓരോരുത്തരുടെയും ചർമം പല വിധത്തിലാവും . എണ്ണമയമുള്ളതും വരണ്ടതും സാധാരണ ചര്മമുള്ളവരുമൊക്കെ ഉണ്ട്. ഓരോരുത്തരുടെയും ചര്‍മത്തിനു അനുയോജ്യമായ സോപ്പ് കണ്ടെത്തി അത് ഉപയോഗിക്കുന്നതാവും ഏറ്റവും നല്ലത്. മാർക്കറ്റിൽ കിട്ടുന്ന സോപ്പ് തന്നെ ഇത്തരത്തിൽ വ്യതാസപ്പെട്ടിരിക്കുന്നു. സോപ്പ് ചര്‍മത്തിന്റെ പി .എച്ചിൽ മാറ്റം വരുത്തുന്നു .നമ്മുടെ ചര്‍മത്തിന്റെ പ്രകൃതിക്കു അനുസരിച്ചുള്ള സയപ് ഉപയോഗിച്ചില്ലെങ്കിൽ ചര്‍മത്തില്‍ കുരുക്കൾ, ചൊറിച്ചിൽ എന്നിവ ഉണ്ടാവാനും ചർമം വരണ്ടതാകാനുമൊക്കെ സാധ്യത ഉണ്ട്.
സ്വന്തം ആയി ഒരു സോപ്പ് ഉപയോഗിക്കുക
ആരോഗ്യമുള്ള കുളിക്കു സ്വന്തം ആയി ഒരു സോപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. സോപ്പ് പങ്കിട്ടു ഉപയോഗിക്കുന്നതിലൂടെ താരൻ പെട്ടാണ് ഉണ്ടാവാൻ സാധ്യത ഉണ്ട് .അണുബാധ ,മറ്റു ചര്‍മരോഗങ്ങൾക്കും കാരണമാകുന്നു .സ്വന്തം ആയി സോപ്പ് ഉപയോഗിക്കുന്നതിലൂടെ രോഗാണുക്കളുടെ പടർച്ച തടയാനാകും .കുളി കഴിഞ്ഞ ശേഷം സോപ്പ് തുറന്നു വൈകുന്നതും നല്ലത് അല്ല .പ്രതീകമായി ഒരു സോപ്പ് പെട്ടിയിൽ സൂക്ഷിക്കുക
കുളികഴിഞ്ഞു സോപ്പ്നന്നായി കഴുകി വെള്ളം വാർന്നു പോയ് ചെറുതായി ഉണങ്ങിയ ശേഷം മാത്രം സോപ്പ് പെട്ടിയിൽ സൂക്ഷിക്കുന്നതാണ് നല്ലത് .ഈർപ്പത്തോടെ സോപ്പ് വൈകുന്നത് അതിൽ ബാക്റ്റീരിയ വളരുന്നതിന് കാരണം ആകുന്നു .
അസുഖങ്ങൾ ഉള്ളവരുമായി സോപ്പ് പങ്കിട്ടു ഉപയോഗിക്കരുത്
ചർമരോഗങ്ങൾ അലര്‍ജി ഉള്ളവരുടെ സോപ്പ് ഒരിക്കലും ഉപയോഗിക്കരുത് .സോപ്പ് മാത്രം അല്ല തോര്‍ത്ത് മുതല്‍ എല്ലാ സാധനങ്ങളും പ്രത്യേകം പ്രത്യേകം കുളിക്കാന്‍ തിരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും. അതുപോലെ, ടോയ്ലറ്റില് പോയി വരുമ്പോള്‍ കൈകള്‍ കഴുകാന്‍ പൊതുവായി ഒരൊറ്റ സോപ്പ് ഉപയോഗിക്കുന്നതിന് പകരം, ഹാന്റ് വാഷ് ഉപയോഗിക്കുന്നതാണ് നല്ലത്.