1984ല്‍ 5000 രൂപ മുതല്‍ മുടക്കില്‍ 200 കോഴികളെ വളര്‍ത്തി തുടങ്ങിയ കമ്പനി, ഇന്ന് 15000 ഗ്രാമങ്ങളില്‍ സാന്നിധ്യമറിയിച്ച് 12000 കോടി രൂപയുടെ വാര്‍ഷിക വിറ്റ് വരവ് നേടുന്നു. ഓരോ സംരംഭകര്‍ക്കും ആവേശം പകരുന്ന കഥയാണ് സുഗണ ഫുഡ്സ് എന്ന കമ്പനിയുടെത്. കഠിനാധ്വാനികളായ ബി സൗന്ദരരാജനും സഹോദരന് ജി ബി സൗന്ദരരാജനും ചേര്‍ന്നാണ് സുഗുണ ഫുഡ്സ് ആരംഭിക്കുന്നത്.
ഇന്ന് ഇരുവരും രാജ്യത്തെ ഏറ്റവും വലിയ കോഴി കര്‍ഷകരാണ്. ഇന്ന് 15000 ഗ്രാമങ്ങളില്‍ 40000 അധികം കര്‍ഷകര്‍ സുഗണ ബ്രാന്‍ഡിന് കീഴിയില്‍ കോഴികളെ വളര്‍ത്തുന്നു. ബി സൗന്ദരരാജന്റെ മകന് വിഗ്നേഷ് ആണ് സ്ഥാപനത്തിന്റെ എം ഡി. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രധാന ഉത്പന്നം ബ്രോയിലര്‍ ചിക്കനും മുട്ടയുമാണ്.
സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കൃഷിയിലേക്ക് ഇറങ്ങിയ സൗന്ദരരാജന് ആദ്യ സംരംഭത്തില്‍ വിജയിക്കുവാന്‍ സാധിച്ചില്ല. ആദ്യം പച്ചക്കറി കൃഷിയായിരുന്നു ആരംഭിച്ചത്. പിന്നീട് ഹൈദരാബാദിലെ ഒരു കര്‍ഷിക പമ്പ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീടാണ് കോഴി വളര്‍ത്തല്‍ മേഖലയിലേക്ക് എത്തുന്നത്. കോഴി വളര്‍ത്തല്‍ ആരംഭിച്ചതോടെ കോഴി കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കിയ ഇരുവരും 1986ല്‍ പൗള്‍ട്രി മേഖലയില്‍ ഒരു വില്പന കമ്പനിക്ക് തുടക്കം കുറിക്കുകയായിരുന്നു.
പിന്നീട് 1990 ആയപ്പോള്‍ കോണ്‍ട്രാക്ട് ഫാമിങ് രീതിയിലേക്ക് സുഗണ എത്തുകയായിരുന്നു. ഇത്തരം രീതി രാജ്യത്ത് ആദ്യമായിട്ടായിരുന്നും അക്കാലത്ത് പരീക്ഷിച്ചത്. കൂട് നിര്‍മിക്കുക, കോഴികളെ കാര്യക്ഷമതയോടെ വളര്‍ത്തുക എന്നത് മാത്രമായിരുന്നു കര്‍ഷകരുടെ ഉത്തരവാദിത്തം. കോഴി കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാങ്കോതിക സ്വകര്യങ്ങളും കമ്പനിയാണ് നല്‍കുന്നത്. പതിയെ കമ്പനി തമിഴ്നാട്ടില്‍ പരിചിതമായ മാറുകയായിരുന്നു. തുടര്‍ന്ന് 2000 വര്‍ഷത്തില്‍ കമ്പനി തമിഴ്നാടിന് പുറത്തേക്ക് പ്രയാണം ആരംഭിച്ചു. ഉല്പന്നങ്ങളായ മുട്ടയും ഇറച്ചിയും സ്വന്തം ഔട്ട്ലെറ്റുകള് വഴിയാണ് വില്‍ക്കുന്നത്.