തിരുവനന്തപുരം. സംസ്ഥാനത്ത് മദ്യ വില്പന കുറഞ്ഞു എന്ന പ്രചാരണങ്ങള്‍ക്കിടയിലും മദ്യ വില്പന കൂടിയതായി സംസ്ഥാന സര്‍ക്കാര്‍. മദ്യ വില്പനയില് 2.4 ശതമാനത്തിന്റെ വര്‍ധനവും 340 കോടിയുടെ വര്‍ധനവുമാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ജൂലായ് വരെ 67.83 ലക്ഷം കെയ്സ് മദ്യ വിറ്റപ്പോള്‍ ഈ വര്‍ഷം 69.92 ലക്ഷം കെയ്സായി ഉയര്‍ന്നു.
അതേസമയം ബവ്കോ കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യം ഒരുക്കിയതായിരിക്കും ആള്‍ക്കൂട്ടം കുറഞ്ഞിരിക്കുവാന് കാരണമെന്ന് നികുതി വകുപ്പ് പറയുന്നു. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര ബാറുകള്‍ തുറന്നു എന്നതിന് കണക്കില്ലെന്നാണ് സര്‍ക്കാര്‍ പ്രതികരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ ജവാന് റമ്മിന്റെ ഉല്പാദനം 8000 കെയ്സില് നിന്നും 12000 കെയ്സായി വര്‍ധിപ്പിച്ചു.
പാലക്കാട് മലബാര്‍ ഡിസ്റ്റലറിയിലെ മദ്യ ഉല്പാദനം ഈ വര്‍ഷം തന്നെ ആരംഭിക്കും. മദ്യനയത്തില്‍ മദ്യത്തിന്റെ കയറ്റുമതിക്കായി പുതിയ ചട്ടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. കയറ്റുമതിക്കായി നിര്‍മിക്കുന്ന മദ്യത്തിന് കേരളത്തില്‍ വില്‍ക്കുന്ന മദ്യത്തിന്റെ ലേബല്‍ ബ്രാന്‍ഡ് രജിസ്ട്രേഷന് ഫീസ് തന്നെയാണ്. ബാര്‍ ലൈസന്‍സ് ഫീസിനു പുറമെ സീമെന്‍, മറൈന്‍ ഓഫിസേഴ്സ് ക്ലബ്ബുകളിലും മദ്യം വിളമ്പുന്നതിനുള്ള ഫീസ് അരലക്ഷത്തില്‍ നിന്നും 2 ലക്ഷമാക്കാനും തീരുമാനിച്ചു.