ബിഗ് ബോസ് മലയാളം അഞ്ചാം സീസണില്‍ വിജയിച്ച ശേഷം അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. അഖില്‍ സോഷ്യല്‍ മീഡിയയില്‍ താരമായതിനൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിനും സോഷ്യല്‍ മീഡിയയില്‍ സുപരിചിതരാകുകയാണ്. അഖിലിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാല്‍ നിരവധി പേരാണ് എത്തുന്നത്. ഇപ്പോള്‍ ഇതാ തന്റെ വിവാഹത്തില്‍ നടന്ന രസകരമായ സംഭവങ്ങള്‍ ആരാധകരോട് പറഞ്ഞിരിക്കുകയാണ് അഖില്‍ മാരാര്‍.
തന്റെ വിവാഹത്തിന് താന്‍ സ്വര്‍ണം ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഭാര്യയുടെ മാതാപിതാക്കള്‍ അവരുടെ ഇഷ്ടപ്രകാരം സ്വര്‍ണം വാടകയ്ക്ക് എടുത്ത് വിവാഹം നടത്തുകയായിരുന്നു. കരിമണി മാല മാത്രം മതി വിവാഹത്തിന് എന്ന് താന്‍ പറഞ്ഞിരുന്നു എന്നാല്‍ അവര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ലെന്നും സ്വര്‍ണം വാടകയ്ക്ക് എടുത്ത് മാത്രമെ വിവാഹം നടത്തുവെന്ന് പറഞ്ഞുവെന്നും അഖില്‍ പറയുന്നു. താന്‍ ഭാവിയില്‍ രക്ഷപ്പെടുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എല്ലാവര്ക്കും പുച്ഛമായിരുന്നു.
തനിക്ക് തോന്നിയിരുന്നു. 2020, 21 വര്‍ഷത്തില്‍ തന്നെ കേരളത്തില്‍ നാല് പേര് അറിയുകയോ തന്റെ വാക്കുകള്‍ 10 പേര് കേള്‍ക്കുകയോ ചെയ്യുമെന്ന്. താന്‍ എപ്പോഴൂം വര്‍ഷങ്ങള്‍ കടന്ന് മാത്രമാണ് ചിന്തിക്കുന്നത്. അതേസമയം താന്‍ ഇതുവരെ സ്വന്തമായി ഒന്നും സമ്പാതിച്ചിട്ടില്ലെന്നും വാഹനം പോലൂം സുഹൃത്തിന്റെ പേരിലാണെന്നും അഖില്‍ മാരാര്‍ പറയുന്നു.