മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ സിനിമ രംഗത്തെ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയ നടിയാണ് കീര്‍ത്തി സുരേഷ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലീടെയാണ് കീര്‍ത്തി സിനിമ രംഗത്തേക്ക് എത്തിയത്. മലയാളത്തിലാണ് തുടക്കം കുറിച്ചതെങ്കിലും കീര്‍ത്തി തിളങ്ങിയത് തമിഴ് ചിത്രങ്ങളിലായിരുന്നു. ഒപ്പം മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും കീര്‍ത്തിയെ തേടി എത്തി.
തമിഴില്‍ വന്‍ സിനിമകളുടെ ഭാഗമായ കീര്‍ത്തി നയന്‍താരയ്ക്കും തൃഷയ്ക്കും ഒപ്പം താരമൂല്യം നേടുകയും ചെയ്തു. സിനിമകള്‍ തിരഞ്ഞെടുക്കാന്‍ കീര്‍ത്തി കാണിക്കുന്ന കൃത്യതയാണ് കീര്‍ത്തിക്ക് നല്‍കുന്ന വിജയത്തിന് കാരണം. വമ്പന്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും അഭിനയ പ്രാധാന്യവും കീര്‍ത്തി നോക്കുന്നത് വ്യക്തമാണ്. കീര്‍ത്തി എത്തരത്തിലാണ് സിനിമ തിരഞ്ഞെടുക്കുന്നത് വ്യക്തമാക്കുന്ന ഒരു ഉദാഹരണമാണ് പുറത്തിറങ്ങാന്‍ ഇരിക്കുന്ന ഭോലാ ശങ്കര്‍ എന്ന സിനിമ.
ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് ചിരഞ്ജീവിയാണ്. അതേസമയം കീര്‍ത്തി ചിരഞ്ജീവിയുടെ സഹോദരിയായിട്ടാണ് എത്തുന്നത്. 67 കാരനായ ചിരഞ്ജീവിയുടെ നായികയായി എത്തിയാല്‍ മൂന്നോട്ടുള്ള കരിയറില്‍ അത് ഗുണം ചെയ്യില്ലെന്ന് കീര്‍ത്തി കരുതുന്നു. മാത്രമല്ല പ്രഭാസ്, അല്ലു അര്‍ജുന്‍, രാം ചരണ്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്നതിനെയും ചിലപ്പോള്‍ ബാധിക്കും. എന്നാല്‍ ചിരഞ്ജീവി ചിത്രത്തിലൂടെ ലഭിക്കുന്ന പ്രശസ്തിയും ചെറുതല്ല. ഇതാണ് നായിക വേഷം ഉപേക്ഷിച്ച് സഹോദരി വേഷത്തില്‍ എത്തുവാന്‍ കാരണം.
മാത്രമല്ല 2.25 കോടി രൂപ വാങ്ങിയാണ് കീര്‍ത്തി സഹോദരി വേഷത്തില്‍ അഭിനയിക്കുന്നത്. മാത്രമല്ല രജിനികാന്തിന്റെ സഹോദരിയായും കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്. 60 പിന്നിട്ട ചിരഞ്ജീവി, ബാലയ്യ എന്നിവരുടെ നായികയായി വേഷമിട്ട നയന്‍താരയ്ക്ക് ഇപ്പോള്‍ തെലുങ്കിലും യുവ നടന്‍മാരുടെ നായികയായി അവസരം ലഭിക്കാറില്ല.