ലോകജനസംഖ്യയിൽ ഇപ്പോൾ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്, അതുകൊണ്ട് തന്നെ ഇന്ത്യയെത്തേടി വലിയ സംരംഭങ്ങളും എത്തിതുടങ്ങി. ദശാബ്ദങ്ങളായി ജനനസഖ്യയിൽ ഒന്നാമത് എന്ന സ്ഥാനം കയ്യടക്കി വച്ചിരുന്നത് ചൈന ആയിരുന്നു. നമ്മൾ ജനസംഖ്യയിലും ചൈനയെ മറികടന്നതോടെ ലോകത്തിലെ തന്നെ ഭീമൻ സംരംഭകർ ഇന്ത്യയിലേക് ഒഴുകാൻ തുടങ്ങിയിരിക്കുകയാണ്. ചൈനയിൽ വേരുറപ്പിച്ചിരുന്ന വലിയ കമ്പനികളെല്ലാം എപ്പോൾ ഇന്ത്യയിലേക് വന്നു കൊണ്ട് ഇരിക്കുകയാണ്.
അക്കൂട്ടത്തിൽ ആപ്പിളുമുണ്ട്. ഒരുകാലത്ത് ചൈനയുടെ കുത്തകയായിരുന്നു ഐഫോൺ നിർമാണം. ഇന്ത്യൻ വിപണിയെ കീഴടനുള്ള ആപ്പിളിന്റെ നീക്കം തകൃതിയായി നടക്കുന്നുണ്ടിരിക്കുകയാണ്. ചൈനയുടെ കുത്തകയായിരുന്ന ഐഫോൺ നിർമ്മാണം ഇപ്പോൾ ഇന്ത്യയുടെ കൈയിൽ എത്തി. ഇന്ത്യയിൽ ഐ ഫോൺ നിർമാതാക്കളായ രണ്ട കമ്പനികളാണ് ഉള്ളത് ഫോക‍്സ‍്കോണും, വിസ്ട്രോണും ഇതിൽ വിസ്ട്രോണിന്റെ കർണാടക ഫാക്ടറി ഏറ്റെടുക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം ടാറ്റ ഗ്രൂപ്പ്. ഇത്രയും ജനകീയമായ ഐഫോൺ ഇനി മെയിഡ് ഇൻ ഇന്ത്യ ആയി ലോകം കീഴടക്കും.
2017 തൊട്ടാണ് ഇന്ത്യയിൽ ഐ ഫോണുകൾ നിർമാണമാരംഭിച്ചത്. ചൈനയിൽ കോവിഡ് നിയന്ത്രണം കടുപ്പിച്ചതോടെ ഐഫോൺ പ്ലാന്റുകൾ അടച്ചിടേണ്ടി വന്നു. അതാണ് ഇന്ത്യയിൽനിന്ന് ഉൽപാദനം ആരംഭിക്കാൻ കാരണമായത്. ഐഫോൺ 14ന്റെ അസംബ്ലിങ് മാത്രം ആയിരുന്നു മുൻപ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ചൈന ഫാക്ടറി അടച്ചതോടെ ഐ ഫോൺ 14 ന്റെ നിർമാണം അസംബ്ലിങ്ങിനു മൊത്തത്തിലായി തന്നെ ഇന്ത്യയിൽ ചെയ്യാൻ തുടങ്ങി.
നിലവിൽ ഇന്ത്യയിൽ ഐഫോണിന്റെ 12,13,14,14+ സീരീസുകളാണ് അസംബ്ലിങ്ങ് നടത്തുന്നത്. 2022 ഡിസംബറിൽ ഇന്ത്യയിൽ 20 ലക്ഷം ഐ ഫോൺ കയറ്റുമതിയാണ് റിപ്പോർട്ട് ചെയ്തത്. 2022 ഡിസംബർ മാസത്തിൽ മാത്രം വിറ്റഴിച്ച ഐ ഫോണിന്റെ എണ്ണത്തിലും പുതിയ റെക്കോർഡായിരുന്നു. ഈ രണ്ടു കാര്യങ്ങളുമാണ് ഐഫോണിന് ഇന്ത്യയിൽ നിർമാണത്തിൽ ആരംഭിക്കാൻ പ്രധാന കാരണം ആയത്.
ഇന്ത്യയുടെ സ്വപ്ന പദ്ധതി മെയ‍്ക്ക് ഇൻ ഇന്ത്യ ക്യാംപെയ്ൻ ആണ്, ഇന്ത്യൻ വിപണിയിലും കയറ്റുമതിയിലും ആപ്പിൾ കമ്പനിയെ സഹായിച്ചത് . ഫെസ്റ്റിവ് സീസണിൽ ധാരാളം പരസ്യങ്ങളും ഓഫറുകളും നൽകി .ഇത് വിപണി വർധിപ്പിക്കാൻ കാരണം ആയി. ഭാവിയിൽ ഐ ഫോൺ കയറ്റുമതിയടെ 40–45% ഇന്ത്യയിൽ നിന്നാവും.
ആപ്പിൾ കമ്പനിയുടെ സ്വന്തം നായകൻ ടിം കുക്ക് ,2016യ്ൽ ഇന്ത്യയിലേക്കു വന്നിരുന്നു. അന്ന് ഇന്ത്യയിൽ അസംബ്ലിങ് മാത്രം ആണ് ഉണ്ടായിരുന്നത്. എന്നാൽ ഏഴ് വർഷത്തിനു ശേഷം 2023ൽ ടിം കുക്ക് വീണ്ടും എത്തി. ടിം കുക്കിന്റെ ഇവരവിൽ ആപ്പിളിന്റെ രണ്ട് റീട്ടെയ്ൽ സ്റ്റോർ കൂടെ ഇന്ത്യയിൽ തുടങ്ങി. മുംബൈയിലും ഡൽഹിയിലും അതിനൂതനമായ ഐഫോൺ ഷോറൂമാണ് ആപ്പിൾ കമ്പനി ആരംഭിച്ചത്.
2022ൽ ലോകവിപണിയിലെ ആകെ ഫോണുകളിൽ 3.5% ഫോണുകളും ഇന്ത്യയിൽനിന്നായിരുന്നു. 2025 ഓടെ ഐഫോൺ നിർമാണത്തിന്റെ 25% ഇന്ത്യയിൽ നിന്നാക്കാനാണ് കമ്പനിയുടെ നീക്കം. ഇന്ത്യയിൽ ഐഫോൺ പ്രേമികളുടെ എണ്ണം ദിവസം കൂടും തോറും കൂടി വരികയാണ്.
2021ൽ ഇന്ത്യയിലെ ഐഫോൺ ഉപഭോക്താക്കളുടെ എണ്ണം 12 ശതമാനമായിരുന്നത്. എന്നാൽ 2022 ആയപ്പോഴേക്കും 25 ശതമാനത്തിലെത്തി. ഇന്ത്യയിൽ ഐഫോൺ നിർമാണത്തിലും വർധന ഇപ്പോൾ ഇരട്ടിയിലധികമായി.
ഇന്ത്യയിലെ അതിവേഗത്തിൽ വളരുന്ന 10 ഇലക്ട്രോണിക് മാനുഫാക്ചറിങ് സർവീസ് കമ്പനികൽ എടുത്താൽ, അതിൽ മുന്നിലാണ് ഐഫോൺ നിർമാതാക്കളായ ഫോക‍്സ്‍കോണും വിസ‍്ട്രണും. ഇന്ത്യൻ വിപണിയിലേക്കെത്തുമ്പോൾ ആപ്പിളിന് പ്രതീക്ഷ കുറവായിരുന്നു. എങ്കിലും ഐഫോണിന്റെ ജനകീയത ഇന്ത്യയിൽ ഡിമാൻഡ് വർധിപ്പിച്ചു. മെയ‍്ക്ക് ഇൻ ഇന്ത്യ ക്യാംപെയ്ൻ ആണ് ഇന്ത്യൻ സ്മാർട്ട് ഫോൺ വില്പനയിൽ മുന്നിൽ എതാൻ കാരണം, ഇന്ത്യയിലെ സ്മാർട്ട്ഫോൺ കയറ്റുമതി 37 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കേന്ദ്ര സർക്കാർ 660 കോടി ഡോളറിന്റെ പദ്ധതിയാണ് സ്മാർട്ട്ഫോൺ നിർമാണത്തിനും കയറ്റുമതിക്കും വേണ്ടി മാറ്റിവച്ചത്. ഈയൊരു തുടക്കമാണ് ആപ്പിളിനെയും ഇന്ത്യൻ വിപണിയിലേക്ക് അടുപ്പിച്ചത്.
ചൈനയിലെ ഭരണം ഒരു രാഷ്ട്രീയ പാർട്ടിക്കു കീഴിലായത് കൊണ്ട് തന്നെ. അത് കമ്പനികൾക്ക് ഗുണം ചെയ്യുന്നു. വലിയ കമ്പനികൾക്ക് പെട്ടന്ന് തന്നെ ചൈനയിൽ വേരുറപ്പിക്കാൻ കഴിയും. എന്നാൽ ഇന്ത്യയിലേക്കു വരുമ്പോൾ സ്ഥിതി മാറും. 28 സംസ്ഥാനങ്ങളിലെ വ്യത്യസ്‌ത രാഷ്ട്രീയ അന്തരീക്ഷം ആയത് കൊണ്ട് തന്നെ , വലിയ ഫാക്ടറികൾ ഇന്ത്യയിൽ പ്രവർത്തിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. വ്യത്യസ്ത അഭിപ്രായങ്ങളും രാഷ്ട്രീയ കോലാഹലങ്ങളുമൊക്കെ പലപ്പോഴും വലിയ കമ്പനിളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. മൂന്നു ലക്ഷത്തിലധികം വരുന്ന ജീവനക്കാരാണ് ഐഫോണുകൾ കമ്പനികളിൽ ദിനരാത്രം ജോലിയെടുക്കുന്നത്. ഇന്ത്യയിൽ ഐഫോൺ നിർമാണം ആരംഭിക്കുന്നതോടെ ലക്ഷകണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽ ലഭിക്കാനും ഇത് കാരണമാകും.